2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച
ഒരു പ്രണയബന്ധം
ഒരു പ്രണയബന്ധം നില്‍നിര്‍ത്തുന്നതെന്താണ്? ഹോട്ടല്‍ മുറിയിലെ മെഴുതിരി വെട്ടത്തിലിരുന്ന് മുഖത്തോടു മുഖം നോക്കി ഭക്ഷണം കഴിക്കുന്നതോ, അതോ മനോഹരമായ സ്ഥലങ്ങളിലെയ്‌ക്ക് വിനോദയാത്ര പോകുന്നതോ, അതുമല്ലെങ്കില്‍ ഓരോ കുസൃതികള്‍ ഒപ്പിക്കുന്നതോ.
പങ്കാളി നല്‍കുന്ന സ്‌നേഹവും കരുതലുമൊക്കെ നിസ്സാരമായി കാണുന്നവരാണ് മിക്കവരും. അതിന് വേണ്ട വിലകല്‍പ്പിക്കാന്‍ പൊതുവേ നമ്മള്‍ തയ്യാറാക്കാറില്ല. ഇതാണ് പല ബന്ധങ്ങളുടെയും തകര്‍ച്ചയിലേയ്‌ക്ക് നയിക്കുന്നതിന്റെ മൂലകാരണവും.
മിക്ക ആളുകളും ആഗ്രഹിക്കുന്നത് അവരുടെ പങ്കാളി എപ്പോഴും സമീപത്തുണ്ടാവണമെന്നും അവരെ പ്രശംസകള്‍ കൊണ്ട് മൂടണമെന്നുമാണ്. മധുരിക്കുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക.
പ്രണയം നേടിയെടുക്കാനുളള ശ്രമത്തില്‍ എല്ലാവരും എന്തും ചെയ്യും. അത് നേടിയെടുക്കുന്നത് വരെ എന്ത് വിട്ടുവീഴ്ച ചെയ്യാനും തയ്യാറാണ്. എന്നാല്‍ ഇഷ്ടപ്പെട്ടയാളെ വീഴ്ത്തി കഴിഞ്ഞുവെന്ന് ഉറപ്പാക്കിയാല്‍ പിന്നെ പലരുടെയും സ്വഭാവം മാറും. അത് വരെ ആ ആളെ വരുതിയിലാക്കാനുളള പരക്കംപാച്ചിലായിരുന്നു.
കക്ഷി വീണു കഴിഞ്ഞു ഇനി തന്നെ പിരിയാന്‍ ആവില്ലെന്ന് അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തുന്പോള്‍ പിന്നെയാണ് ശരിയായ സ്വഭാവം പുറത്ത് വരിക. അപ്പോ പണ്ടെത്തെ പോലെ നിരത്തിവിളിയും സന്ദര്‍ശനവും ഒന്നുമുണ്ടാവില്ല.
അവര്‍ ഇങ്ങോട്ട് സ്നേഹം നിര്‍ലോഭം തന്നിരിക്കണം. എന്നാല്‍ തിരിച്ചങ്ങോട്ട് അതു പോലെ കൊടുക്കാന്‍ മടിയാണ്. ആള്‍ വരുതിയിലായല്ലോ, ഇനി വിട്ടുപോവില്ല എന്നാണ് പലരുടെയും വിശ്വാസം.
വളരെ തിരക്ക് പിടിച്ച ഒരു വ്യവസായി ഐടി [^] മേഖലയിലെ ഒരു യുവതി കാണുന്നു, ഇഷ്ടപ്പെടുന്നു. കാത്തിരുന്നാല്‍ മറ്റാരെങ്കിലും കൊത്തികൊണ്ട് പോവുമോ എന്ന ഭയം കാരണം പുളളിക്കാരന്‍ വേഗം തന്നെ ആ ഇഷ്ടം വെളിപ്പെടുത്തുകയും ചെയ്തു.
യുവതിയ്ക്കും ഇഷ്ടമായി. അങ്ങനെ പ്രണയത്തിന്‍റെ ഏറ്റവും വിഷമകരമായ ഘട്ടം കക്ഷി വിജയകരമായി പൂര്‍ത്തിയാക്കി.
തുടര്‍ന്ന് കാമുകിയുടെ ഓരോ ഫോണ്‍കോളിനായി അയാള്‍ കാത്തിരുന്നു. കാമുകി തുടരെ വിളിക്കുകയും ചെയ്തു പോന്നു.. ഇതെല്ലാം അയാളെ സന്തോഷിപ്പിക്കുകയും ചെയ്‌തു.
എന്നാല്‍ തിരിച്ച് ഫോണ്‍വിളിയ്‌ക്കണമെന്ന് അയാള്‍ക്ക് ഒരിക്കലും തോന്നിയില്ല. അല്ലെങ്കില്‍ ബിസ്നസ് തിരക്കുകള്‍ക്കിടെ അയാള്‍ അത് മറന്ന്. പോരാഞ്ഞ് കാമുകി വേണ്ടപ്പോള്‍ വിളിക്കുന്നുണ്ടല്ലോ. അത് കൊണ്ട് നോ പ്രോബ്ലം.
പതിയെ പതിയെ കാമുകിയുടെ ഫോണ്‍കോളുകളുടെ എണ്ണം കുറഞ്ഞ് വരുന്നതു ആദ്യമൊന്നും അയാളുടെ ശ്രദ്ധയില്‍ പെട്ടില്ല. തന്റെ വില കുറഞ്ഞ് വരുന്നതായും അയാള്‍ക്ക് തോന്നിയില്ല. അത് അറിഞ്ഞപ്പോഴെക്കും സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു.
തന്റെ പ്രണയിനിയ്‌ക്ക് താന്‍ നല്‍കിയ സമ്മാനങ്ങളൊക്കെ തിരിച്ചുവന്നപ്പോഴാണ് സംഭവങ്ങളുടെ പോക്ക് ശരിയായ രീതിയിലല്ലെന്ന് അയാള്‍ തിരിച്ചറിഞ്ഞത്. അപ്പോഴും കാര്യമറിയാതെ അയാള്‍ കാമുകിയെ ബന്ധപ്പെട്ടുവെങ്കില്‍ ഗുഡ്‌ബൈ എന്ന് വാക്കാണ് അയാള്‍ക്ക് കേള്‍ക്കാനായത്.
കടപപാട്
SHEBITECH
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)