2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ജീവന്റെ ജീവനാം കൂട്ടുകാരാ..

ജീവന്റെ ജീവനാം കൂട്ടുകാരാ..
സ്നേഹാമൃതത്തിന്റെ നാട്ടുകാരാ..
പോകരുതേ നീ മറയരുതേ..
എന്നെ തനിച്ചാക്കി അകലരുതേ..
(ജീവന്റെ ജീവനാം..)

എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ..
എന്റെ സ്വപ്നങ്ങള്‍ തന്‍ വര്‍ണ്ണങ്ങളാണു നീ..
എന്റെ സ്വരങ്ങള്‍ക്ക് ചാരുതയാണു നീ..
എന്‍ ചുണ്ടില്‍ വിടരും പുഞ്ചിരിയാണു നീ...
നിന്നനുരാഗദീപമണഞ്ഞാല്‍..
തുടരുവാനാകുമോ ഈ യാത്ര..
പോകരുതേ.. നീ അകലരുതേ..
എന്നെ തനിച്ചാക്കി അകലരുതേ..
(ജീവന്റെ ജീവനാം..)

തപസ്സിനൊടുവില്‍ നീ വരപ്രസാദമായ്..
എനിക്കു കൈ വന്ന ജന്മ സുകൃതമായ്..
ഞാന്‍ ചെയ്ത പുണ്യങ്ങള്‍ നീയെന്ന ഗീതമായ്...
ജീവനിലെന്നും തുടിയ്ക്കുന്ന താളമായ്...
നിന്‍ കരലാളനമേല്‍ക്കാതിനിയത്..
നിശ്ചലമാവുകയായിരിക്കും..
പോകരുതേ നീ അകലരുതേ..
എന്നെ തനിച്ചാക്കി അകലരുതേ...
(ജീവന്റെ ജീവനാം..)


Alby_ROSEBOWL @ രാക്കൂട്ടം

നീയും ഞാനും

പ്രണയം തുളുമ്പും ഹൃദയവീണ നീയെങ്കില്‍
തന്ത്രിയില്‍ ശ്രുതി പാടും ഗായകന്‍ ഞാന്‍
താര്‍ത്തേനൊഴുകും പരിമളമലര്‍ നീയെങ്കില്‍
ചുംബിച്ചു മധുവുണ്ണും നീലഭ്രംഗം ഞാന്‍

പൂമരത്തില്‍ നിന്നടരും ഹിമകണം നീയെങ്കില്‍
വിരിമാറിലേന്തി ആലോലമാട്ടും ചേമ്പില ഞാന്‍
ഏകാന്തരാവില്‍ വിരിയും ഏഴിലംപ്പാല നീയെങ്കില്‍
മദഗന്ധം ആലേപനം ചെയ്യും ഗന്ധര്‍വന്‍ ഞാന്‍

അമ്പലക്കുളത്തിലെ ചാരുനീലാരവിന്ദം നീയെങ്കില്‍
പ്രത്യൂക്ഷരശ്മിയാല്‍ താലി ചാര്‍ത്തും കതിരോന്‍ ഞാന്‍
നാണിച്ചു കൂമ്പി നില്‍ക്കും കുമുദിനി നീയെങ്കില്‍
നിലാക്കരങ്ങളാല്‍ പുണരും കാമവല്ലഭന്‍ ഞാന്‍

തേവാരപ്പുരയിലെ തേവാരമൂര്‍ത്തി നീയെങ്കില്‍
അനുരാഗമാല്യം ചാര്‍ത്തിക്കും പ്രേമി ഞാന്‍
പൂമുഖപ്പടിയിലെ സന്ധ്യാദീപം നീയെങ്കില്‍
പൊന്‍പ്രഭ വിതറും നിറകതിര്‍ ഞാന്‍

വ്രീളാവതി മനോഹരി ത്രിസന്ധ്യ നീയെങ്കില്‍
നീള്‍മിഴിത്തടത്തിലെ സന്ധ്യാരാഗം ഞാന്‍
നീലാരവിന്ദായതാക്ഷി വിധുമുഖി നീയെങ്കില്‍
പൂന്തുകില്‍ മുഖപടം ചൂടിക്കും നീരദം ഞാന്‍

പൊട്ടിച്ചിരിച്ചോടും ഗാനമന്ദാകിനി നീയെങ്കില്‍
കളകളം പാടി കൂടെവരും കല്ലോല്ലം ഞാന്‍
സുഗന്ധവാഹിനി കുളിര്‍ക്കാറ്റു നീയെങ്കില്‍
സൌരഭ്യാനുഭൂതിയേകും താര്‍ത്തെന്നല്‍ ഞാന്‍


KADAPPADU

ശിവന്‍ കെ നായര്‍