2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ജീവന്റെ ജീവനാം കൂട്ടുകാരാ..

ജീവന്റെ ജീവനാം കൂട്ടുകാരാ..
സ്നേഹാമൃതത്തിന്റെ നാട്ടുകാരാ..
പോകരുതേ നീ മറയരുതേ..
എന്നെ തനിച്ചാക്കി അകലരുതേ..
(ജീവന്റെ ജീവനാം..)

എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ..
എന്റെ സ്വപ്നങ്ങള്‍ തന്‍ വര്‍ണ്ണങ്ങളാണു നീ..
എന്റെ സ്വരങ്ങള്‍ക്ക് ചാരുതയാണു നീ..
എന്‍ ചുണ്ടില്‍ വിടരും പുഞ്ചിരിയാണു നീ...
നിന്നനുരാഗദീപമണഞ്ഞാല്‍..
തുടരുവാനാകുമോ ഈ യാത്ര..
പോകരുതേ.. നീ അകലരുതേ..
എന്നെ തനിച്ചാക്കി അകലരുതേ..
(ജീവന്റെ ജീവനാം..)

തപസ്സിനൊടുവില്‍ നീ വരപ്രസാദമായ്..
എനിക്കു കൈ വന്ന ജന്മ സുകൃതമായ്..
ഞാന്‍ ചെയ്ത പുണ്യങ്ങള്‍ നീയെന്ന ഗീതമായ്...
ജീവനിലെന്നും തുടിയ്ക്കുന്ന താളമായ്...
നിന്‍ കരലാളനമേല്‍ക്കാതിനിയത്..
നിശ്ചലമാവുകയായിരിക്കും..
പോകരുതേ നീ അകലരുതേ..
എന്നെ തനിച്ചാക്കി അകലരുതേ...
(ജീവന്റെ ജീവനാം..)


Alby_ROSEBOWL @ രാക്കൂട്ടം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ