2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

വിട പറഞ്ഞകലും മുന്‍പേ.............



നാമൊന്നായിരുന്നില്ലൊരിക്കലും
നാമിരുവര്‍ സഹയാത്രികര്‍
പുലര്‍ച്ചെയൊരു വഴി താണ്ടിയെത്തി
ഇരു വഴി പിരിയുന്ന സഹയാത്രികര്‍..
വ്യഥാ പുലമ്പുന്ന വാക്കിനുമപ്പുറം
മൌനത്തിന്‍ കയങ്ങളില്‍ കാണാവാക്ക് തിരയുന്നവര്‍

നാമിരുവര്‍ സഹയാത്രികര്‍
പിറക്കാത്ത വാക്കിനായി കാതോര്‍ത്തവര്‍..
യാത്രകള്‍ തീര്‍ന്നിതാ
തെല്ലിട ഇളവേല്‍ക്കാം നമുക്കിനി
കാണ്മതെന്നിനി ? ഒരുമിച്ചൊരു യാത്ര തുടരുവതെന്നിനി
യെന്നാര്‍ദ്രമായി ചോദിപ്പൂ മനം.

കാതരമായൊരു കാറ്റ് ചൊല്ലി,യാത്ര തുടരുവാനതിനി യാത്രയില്ല
നേര്‍ത്തു നേര്‍ത്തു പെയ്തു തോരുമി മഴചാറല്‍ പോല്‍
യാത്രകള്‍ തീര്‍ന്നു, നാമിതാ വഴി പിരിയുകയായി
നീണ്ടു കിടക്കുമീ ജീവിതപ്പാത ഒരുമിച്ചു താണ്ടുവനിച്ചയോ
നിലാ പൂക്കള്‍ വീണു ചിതറുമീ വഴിത്താരയില്‍
നിന്‍ വിരല്‍പിടിച്ചു നടക്കുവാന്‍ മോഹമിന്നും മല്‍സഖെ

നിന്നോടുരക്കുവാന്‍ മറന്നൊരീ വാക്കുകള്‍
നെഞ്ചില്‍ കനക്കുന്ന കിതപ്പാര്‍ന്ന മൌനം
മിഴിയില്‍ നോവിന്റെ അഗ്നിദ്രാവകം
എവിടെ നിന്‍റെ മിഴികള്‍ ; ചോരച്ചുവപ്പാര്‍ന്നവ
ഇനിയുമതിലെനിക്കായി ബാക്കിയെന്തുണ്ട്
എവിടെ നിന്‍റെ മിഴികള്‍ കൃഷ്ണാഷ്ടമി സന്ധ്യയിലെ ചോരച്ചുവപ്പാര്‍ന്ന മിഴികള്‍

നിര്‍ന്നിമേഷം ഒട്ടൊന്നുപോലും ചിമ്മാതെ നീ കാത്തവ..
ഇല്ല ഞാനൊന്നും ചോദിച്ചീല ,മറുവാക്കിനായി കാത്തതില്ല
നോവിന്‍ ചോര ചിന്തും മൌനത്താല്‍ പ്രഭാതങ്ങള്‍ നാം നിറച്ചെങ്കിലും
യാത്ര തീരുമീ നേരമെന്തെങ്കിലും ചൊല്ക നീ
യാത്രാ മൊഴിയല്ലാതെ മറ്റെന്തെങ്കിലും
ഇനിയുള്ള യാത്ര ഒരുമിച്ചു പങ്കിടാമെന്നോ
ഈ വഴിയില്‍ നിന്നെ കാത്തു നില്‍ക്കണമെന്നോ
എന്നേക്കുമായി ഇരു വഴി പിരിയമെന്നോ
നാമൊന്നയിരുന്നില്ലൊരിക്കലും
നാമിരുവര്‍ സഹയാത്രികര്‍..

നാം അജ്ഞാതര്‍ ചിന്തയില്‍ സമാന്തര സഞ്ചാരികള്‍
എങ്കിലും
പിന്നിട്ട യാത്രയില്‍ ഉടഞ്ഞോരി മനസ്സിനോട്
എന്തെകിലും ചൊല്ക നീ
വാക്കിടറി ചിലമ്പാതെ രക്തം മിഴിവാര്‍ന്നൊഴുകാതെ
യാത്രാ മൊഴിയല്ലാതെ വിടവാക്കല്ലാതെ
എന്തെകിലും ചൊല്ക നീ
നാമിരു വഴിയകലും മുന്‍പേ
വിട പറഞ്ഞകലും മുന്‍പേ......


കടപ്പാട'
ലാലി

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

നഷ്ട സൌഹൃദം



തെന്നലിന്‍ കുളിര്‍മ്മയോടെ അടുത്തെത്തി
എന്നെന്നും സ്നേഹത്തിന്‍ കളിക്കൂട്ടുകാരിയായി,
ദൂരങ്ങള്‍ ,നടവഴികള്‍, ഇടവഴികള്‍,കഥകളായി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

ദിനങ്ങള്‍ ദിവസങ്ങള്‍ വര്‍ഷങ്ങള്‍ തെന്നിനീങ്ങി,
ദിനചര്യകളില്‍ എന്നെന്നും കൂട്ടുകാരിയായവള്‍,
വാക്കുകളില്‍ എന്നെന്നും താ‍ളങ്ങള്‍ നിറഞ്ഞൊഴുകി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

മന്ദസ്മിതങ്ങള്‍,ചിരികള്‍,ആര്‍ത്തട്ടഹസിച്ചു ഞങ്ങളില്‍
പാഠശാലകളും ,സഹപാഠികളും,എന്നും നിറങ്ങളായി
അവരും നിറഞ്ഞുനിന്നു, ജീവിതത്തിന്റെ തളമായി
ഇവളെ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

എവിയോ കൂട്ടംതെറ്റി, തെറിച്ചു വീണ എന്‍ ജീവിതം,
വഴിലെവിടെയോ നഷ്ടങ്ങളുടെ കൂമ്പാരമായവള്‍,
ജീവിതം തെന്നിനീങ്ങി വീണ്ടും ഒരു തെങ്ങലായി
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

നിറഞ്ഞുനിന്ന മനസ്സിന്റെ സ്നേഹം വര്‍ഷങ്ങലൂടെ,
എന്നെന്നും നിലനിര്‍ത്തി, പൂത്തുലഞ്ഞ വര്‍ഷങ്ങള്‍
അത്യാധുനികതയുടെ പരിവേഷത്തില്‍ തിരിച്ചെത്തി,
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

സ്വന്തമായി,ബന്ദമായി,മന്ദസ്മിതത്തില്‍ ,കൈനീട്ടി,
സൌഹൃദത്തിന്റെ ആലിഗനത്തിനായി നീട്ടിയ കൈ,
എങ്ങെങ്ങും എത്താതെ അന്തരീ‍ക്ഷത്തില്‍ നിന്നു.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

വര്‍ഷങ്ങളില്‍ നഷ്ടമായ സൌഹൃദം എന്നില്‍മാത്രം,
പ്രതീക്ഷയുടെ കൈക്കുമ്പിളില്‍ രണ്ടിട്ടു കണ്ണീര്‍മാത്രം,
മനസ്സെല്ലാം ഒരു അച്ചിന്റെ സ്നേഹവായ്പ്പാവില്ലല്ലോ.
ഇവളെ ന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച


തണുത്ത കല്‍പ്പടവുകള്‍
അവയുടെ മുകളില്‍
വിയര്‍പ്പൊഴുക്കി കാത്തു നിന്ന്
എങ്ങുനിന്നോ അപ്പോള്‍ കിട്ടിയ
ധൈര്യത്തില്‍ ചാടിക്കേറിയൊരു ചോദ്യം:
“എനിക്കു നിന്നെ ഇഷ്ടമാണ്, നിനക്കോ?”
ഉത്തരം വളരെയെളുപ്പം, വേഗത്തില്‍
“ഇഷ്ടമാണ്, നൂറുവട്ടം...
എനിക്കെന്നെ ഇഷ്ടപ്പെടാതെ വയ്യല്ലോ!”

കാല്പുതയുന്ന മണല്‍പ്പരപ്പ്
തിരകൊണ്ട്, കാറ്റേറ്റ്
കപ്പലണ്ടി കൊറിയ്ക്കുന്നതിനിടയില്‍
അവനവളോട് നാളുകളായി
വീര്‍പ്പുമുട്ടിക്കുന്ന കാര്യം:
“എനിക്കു നീ എല്ലാമാണ്, നീയില്ലെങ്കില്‍...”
മുഴുമിപ്പിക്കും മുമ്പ് അവള്‍:
“ശരിതന്നെ... നീയില്ലെങ്കില്‍ എനിക്കും...
എല്ലാം പറയാനൊരാങ്ങള എനിക്കു വേറാരാ?”

വീടുമുറ്റം, കരിയിലയവിടെയുമിവിടെയും,
ബുക്കുമായിപ്പോയവള്‍ ഗേറ്റും തുറന്ന്
പതിയെ അവന്റെയടുത്തേക്ക്,
അയല്പക്കക്കാരിയുടെ വരവ് അമ്മയോട്
പറയാനായി വായ്തുറക്കുന്നതിനിടയില്‍:
“ഞാനെഴുതിയിട്ടുണ്ട്, എന്റെ മനസിതില്‍”
പെട്ടെന്ന് ബുക്കിലൂടെ കണ്ണോടിച്ച്:
മനസിലുള്ള പലരേയും മറന്നവന്‍:
“എത്രനാളായി ഞാനിതു കേള്‍ക്കുവാന്‍...”



LALI COCHIN