2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച
തണുത്ത കല്‍പ്പടവുകള്‍
അവയുടെ മുകളില്‍
വിയര്‍പ്പൊഴുക്കി കാത്തു നിന്ന്
എങ്ങുനിന്നോ അപ്പോള്‍ കിട്ടിയ
ധൈര്യത്തില്‍ ചാടിക്കേറിയൊരു ചോദ്യം:
“എനിക്കു നിന്നെ ഇഷ്ടമാണ്, നിനക്കോ?”
ഉത്തരം വളരെയെളുപ്പം, വേഗത്തില്‍
“ഇഷ്ടമാണ്, നൂറുവട്ടം...
എനിക്കെന്നെ ഇഷ്ടപ്പെടാതെ വയ്യല്ലോ!”
കാല്പുതയുന്ന മണല്‍പ്പരപ്പ്
തിരകൊണ്ട്, കാറ്റേറ്റ്
കപ്പലണ്ടി കൊറിയ്ക്കുന്നതിനിടയില്‍
അവനവളോട് നാളുകളായി
വീര്‍പ്പുമുട്ടിക്കുന്ന കാര്യം:
“എനിക്കു നീ എല്ലാമാണ്, നീയില്ലെങ്കില്‍...”
മുഴുമിപ്പിക്കും മുമ്പ് അവള്‍:
“ശരിതന്നെ... നീയില്ലെങ്കില്‍ എനിക്കും...
എല്ലാം പറയാനൊരാങ്ങള എനിക്കു വേറാരാ?”
വീടുമുറ്റം, കരിയിലയവിടെയുമിവിടെയും,
ബുക്കുമായിപ്പോയവള്‍ ഗേറ്റും തുറന്ന്
പതിയെ അവന്റെയടുത്തേക്ക്,
അയല്പക്കക്കാരിയുടെ വരവ് അമ്മയോട്
പറയാനായി വായ്തുറക്കുന്നതിനിടയില്‍:
“ഞാനെഴുതിയിട്ടുണ്ട്, എന്റെ മനസിതില്‍”
പെട്ടെന്ന് ബുക്കിലൂടെ കണ്ണോടിച്ച്:
മനസിലുള്ള പലരേയും മറന്നവന്‍:
“എത്രനാളായി ഞാനിതു കേള്‍ക്കുവാന്‍...”
LALI COCHIN
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ