2011, ഏപ്രിൽ 13, ബുധനാഴ്‌ച

കൈനീട്ടം........



എനിക്ക് കനികായ് പൂത്ത കണികൊന്നകളില്‍ എവിടെയോ നിന്റെ ഓര്‍മയുടെ മണം ഇപ്പോഴും തങ്ങി നില്കുന്നു ,,,,,
കണികൊന്നയുടെ പ്രിയപ്പെട്ട മഞ്ഞയില്‍ വീണ്ടും എനികെന്റെ പഴക്കമേറിയ പ്രണയകാലം ഓര്‍മവരുന്നു ,,,,
എന്റെ ഓര്‍മകളില്‍ നീ ഇപ്പോഴും വിഷു പുലരിയുടെ പരിശുദ്ദിയോടെ ഉണ്ട് ,,,, വര്‍ഷമെത്ര കഴിഞ്ഞാലും അന്നെന്റെ മുന്നില്‍ നിന്ന നീതനെയാണെന്റെ ഒര്മാകളിലെന്നും,,
വിഷു പുലരിയില്‍ നിനകായുള്ള കൈനീടം മാറ്റിവച്ചു കോണ്ടു വീട്ടുകാരുമോത് ഞാന്‍ വിഷുദിന ആഘോഷിക്കുംബോഴെല്ലാം നിന്റെ പുഞ്ഞിരിയുള്ള മുഘമായിരുനെന്റെ മനസ്സില്‍ ,,,,,
നിന്നെ കാണാനുള്ള ആഗ്രഹം കോണ്ടു രാവിലെ ആയതു ഞാന്‍ അറിഞ്ഞില്ല ,,,,,,,
ഇളം മഞ്ഞ പട്ടുപാവാട ഉടുത് ,നെറ്റിയില്‍ ചന്തനകുറി ചാര്‍ത്തി പുഞ്ചിരിയോടെ നീ അംബല നടയില്‍ നിന്നിറങ്ങി ഞാന്‍ ഇരിക്കുന്ന ആല്‍തറകു അരികിലേക്ക് നടന്നടുകുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ കണ്ട നിന്‍ രൂപത്തെ ഞാന്‍ മറന്നു ,, നീതന്നെ ആണോ ഈ കാണുന്ന ദേവത എന്നെനിക് വിശ്വസിക്കാന്‍ കുറച്ചു സമയമെടുത്തു ,,, അന്നു നീ പതിവിലും കൂടുതല്‍ സുന്ദരി ആയിരുന്നു ,,,സൂര്യന്‍ പോലും നിന്റെ മുന്നില്‍ തല താഴ്ത്തും അത്രകു തേജസായിരുന്നു അന്നു നിനക്ക് ,,,,
അടുത്തുവന്നു ഒന്നും പറയാതെ നീ കൈനീട്ടിയപോള്‍ നിനകായ് കരുതിവച്ച വിഷുസമ്മാനം അല്പം ഭയത്തോടെ എങ്കിലും തരാതിരുനില്ല ഞാന്‍ . ഇടം കയ്യിലിരിക്കുന്ന വാഴയിലയിലെ പ്രസാദത്തില്‍ നിന്നും അല്പം എടുത്തു നീ എന്റെ നെറ്റിയില്‍ ചാര്‍ത്തി. കൂടെ നിന്ന് ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ദൈവത്തെ മനസിലോര്കാതെ നിന്റെ മുഘത് നോകി നിന്നു,,,കണ്ടാലും കണ്ടാലും കൊതി തീരാത്ത നിന്റെ മുഘത് നിന്നു കണ്ണെടുകാന്‍ അനനെനിക്ക് തോനിയില്ല ,,,,,
അന്നു ആ വിഷു പുലരിയില്‍ ഞാന്‍ നിന്റെ കൂടെ ദൈവത്തിനോട് പ്രാര്‍ഥിചിരുനെങ്കില്‍ വര്‍ഷങ്ങള്‍ക് ശേഷം ഇന്ന് ഈ വിഷു ദിവസം നീ എന്റെ കൂടെ ഉണ്ടാവുമായിരിക്കും അല്ലെ?????
ഇന്നെനിക്കു വിഷു എന്നത്തേയും പോലൊരു ദിവസം ,,,,,
പക്ഷേ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മതി എനിക്കിന്ന് കൂട്ടിനായി ,
അതെനിക്ക് എന്തെന്നില്ലാത്ത സന്തോഷം തരുന്നു ,,,,,
എന്റെ ഹൃദയം ഒരു കൊയ്ത്തു പാട്ടിന്റെ നിറവിലാണിപ്പോള്‍ ,,
വിഷു പക്ഷികള്‍ നമുക്കായി പാടുബോള്‍ നിനക്ക് കൈനീടടമായി തരാന്‍
എന്റെ കയ്യിലിനി അവശേഷിക്കുനത്
സ്നേഹം , നന്മ , ഒരായിരം പ്രാര്‍ഥനകള്‍

"നിനക്കായ് നേരുന്നു ഞാന്‍ ഹൃദയം നിറഞ്ഞ വിഷുദിന ആശംസകള്‍ "

Thnk for.............
prasanthp607@gmail.com>

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ