2010, ജൂലൈ 2, വെള്ളിയാഴ്‌ച
കനവിലൂടെ ഒരു യാത്ര...
മനസ്സിലെന്നുമൊരു മന്ദമാരുതന്‍ മാത്രമായിരുന്നു..നീ എത്തുവോളംആടിക്കളിച്ചില്ല, അതാരെയും മാടിവിളിച്ചില്ലഗാഡമായ നിദ്രയിലായിരുന്നു എന്‍റെ മനസ്സ്.... നീ വരുവോളം..കാര്‍മേഘങ്ങളില്ല,കൊടുംങ്കാറ്റുമില്ല...നീ വരുവോളംശാന്തമായ മലര്‍ വാടി മാത്രമായിരുന്നു എന്‍റെ മനസ്സ്..പെടുന്നെനെ നീ എന്നിലേക്കു വന്നു..ഒരു മഴത്തുള്ളിയായിഅപ്പോഴും എന്‍റെ മനസ്സ് ഗാഡനിദ്രയിലായിരുന്നുമെല്ലെ മെല്ലെ നീ എന്നെ തൊട്ടു...അതറിഞ്ഞില്ല എന്നു ഞാന്‍ സ്വയം പറഞ്ഞുഒരു മഴചാറ്റലായി നീ എന്നില്‍ വന്നുകൊണ്ടേയിരുന്നുഅതിലെന്‍റെ മനസ്സിന്‍റെ മലര്‍ വാടികള്‍ പൂക്കുന്നതും ഞാനറിഞ്ഞുഅതിന്‍റെ സുഗന്ധം അറിയാതെ പോകുവാനെനികാവുമായിരുന്നില്ല...കാരണംആ ഗാഡനിദ്രയില്‍ നിന്നുഞാനെന്നേയുണര്‍ന്നിരുന്നുഞാന്‍ നിന്നിലൊരു പൂക്കാലം തീര്‍ത്തിരുന്നു..ഒന്നും നീയറിയാതെ പോയിരുന്നു...ആ മഴയില്‍ തളിര്‍ത്ത മലര്‍ വാടി നീ കണ്ടിരുന്നില്ല..ഒടുവില്‍ ആര്‍ത്തട്ടഹസിച്ചു പെയ്ത മഴയില്‍ എന്‍റെ ഇതളുകള്‍ കൊഴിയുന്നതും നീ കണ്ടതേയില്ല..അപ്പോഴും നീ എവിടെയോ പെയ്യുകയായിരുന്നു..നിന്‍റേതുമാത്രമായ സ്വപ്നലോകത്തു...ഒരോ ഇതളുകള്‍ കൊഴിഞ്ഞു വീഴുബോഴും..ആമലര്‍ വാടി നനുത്തമഴയായി നീ വരുന്നതും കാത്തിരിക്കുകയായിരുന്നു...ഒരിക്കല്‍ കൂടി സൊരഭ്യം പരത്താന്‍പൂബാറ്റകള്‍ പാറിപറന്ന ഈ മലര്‍ വാടിയില്‍ ഇന്നു സുഗന്ധമില്ല...ഇളം തെന്നലില്ലവാടികൊഴിഞ്ഞ പൂക്കള്‍ക്ക് മരണമന്ത്രം മാത്രംവരണ്ടനിലങ്ങളിലെ ആ ആത്മാക്കള്‍, നിന്നോടൊരിക്കല്‍ ചോദിക്കും"ആത്മമിത്രമേ, നിനക്കുമില്ലേ ഒരു മനസ്സ്..ഞാന്‍ നിന്നില്‍ കണ്ടതും നീയെന്നില്‍ കാണാതെ പോയതുമതെന്താണ്"ഞെട്ടിയുണര്‍ന്ന് ചുറ്റും നോക്കിയ ഞാന്‍ -കണ്ടതു ഇരുട്ടു മാത്രം, കേട്ടതു ഇരുട്ടിന്‍റെ താളവുംഞാന്‍ കനവിലൂടെ യാത്ര ചെയ്യുകയായിരുന്നോ..എന്നെ തഴുകിയുണര്‍ത്തിയതു ഒരു കനവുമാത്രമായിരുന്നുവോ..വീണ്ടും ഞാന്‍ കണ്ണടച്ചു..പരാതികളില്ലാതെ..പരിഭവങ്ങളില്ലാതെആ കനവിലൂടെ ഒരിക്കല്‍ കൂടി യാത്ര ചെയ്യുവാന്‍....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ