
നിനയാത്ത നേരത്ത് അകലെയീ മലഞ്ചെരുവില്‍ ..
നീ വന്നത് സത്യമെന്നോ ..
നിന്നെയൊന്നു കാണാന്‍ ഏറെ കൊതിച്ചിരുന്നുവെങ്കിലും..
പെട്ടെന്ന് നിന്‍ വിളി കേട്ട നേരം,
തരിച്ചു പോയി ഞാന്‍ ..
കാലം തീര്‍ത്തൊരാ തടവറയും കടന്നു പൊടുന്നനെ ,
വന്നു നീ നിന്നെന്‍ മുന്‍പില്‍ ..
കനവിനുമഴലിനുമൊടുവിലായി നിന്‍ മുഖം കണ്ടു ഞാന്‍ ..
ഒരുപാട് പറയാന്‍ വെമ്പിയെന്‍ ഹൃദയം ,
എങ്കിലും ഒന്നും നാം പറഞ്ഞതില്ല..
മൊഴികളല്ല മിഴികളാണ് പ്രണയത്തിന്‍ ഭാഷ എന്ന് ,
വീണ്ടുമറിഞ്ഞു നാം ..
സ്നേഹത്ത്തിന്റെ മായാ നൂലിഴകള്‍ കാലവും ദൂരവും
കടന്നു കൊരുത്തോരാ പ്രണയകോടി എന്നെ അണിയിച്ചു നീ
മടങ്ങിയെന്നോ...
നിന്റെ കണ്ണുകളില്‍ നീ ഒളിപ്പിച്ചോരാ കുസൃതിയാമാമൃതും,
നിന്‍ മൊഴികളിലെ തേന്‍ മധുരവും ,
എന്നുമെന്റെ ഉള്ളിലൊരു വിരഹത്തിന്‍ തേങ്ങലായി ..
ഇളം കാറ്റിലും,ഒഴുകുമീ പുഴയിലും
ഞാന്‍ തിരയുന്നത് നിന്‍ മുഖം മാത്രം....
ഈ മരങ്ങളും, പൂക്കളും,പൂമാനവും
വിരഹത്തിന്റെ മുഖമുദ്ര ചാര്‍ത്തി എന്നെ നോവിക്കുന്നു...
മഞ്ഞു വീഴുമീ വഴികളില് കണ്ണും നട്ട്,
എന്നുമീ കൂട്ടുകാരീ നിന്നെ കാത്തിരിക്കും
എന്ന് വരും നീ ..
ഉമ്മറ വാതിലില്‍ നിനക്കായി മിഴി പൂട്ടാതെ ഞാന്‍ കാത്തിരിക്കാം..
ഹൃദയത്തിലെഴുതിരിയും മനസ്സില്‍ പ്രണയത്തിന്‍ മണിദീപവും ,
അണയാതെ അവസാന നിമിഷം വരെയും..
എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്,
ലാലി,കൊച്ചിന്‍.
നിന്റെ കണ്ണുകളില്‍ നീ ഒളിപ്പിച്ചോരാ കുസൃതിയാമാമൃതും,
മറുപടിഇല്ലാതാക്കൂനിന് മൊഴികളിലെ തേന്‍ മധുരവും ,
എന്നുമെന്റെ ഉള്ളിലൊരു വിരഹത്തിന്‍ തേങ്ങലായി