2011, ഏപ്രിൽ 13, ബുധനാഴ്‌ച

♥♥♥♥ കൈനീട്ടം♥♥♥♥

എനിക്ക് കനികായ് പൂത്ത കണികൊന്നകളില്‍ എവിടെയോ നിന്റെ ഓര്‍മയുടെ മണം ഇപ്പോഴും തങ്ങി നില്കുന്നു ,,,,,
കണികൊന്നയുടെ പ്രിയപ്പെട്ട മഞ്ഞയില്‍ വീണ്ടും എനികെന്റെ പഴക്കമേറിയ പ്രണയകാലം ഓര്‍മവരുന്നു ,,,,
എന്റെ ഓര്‍മകളില്‍ നീ ഇപ്പോഴും വിഷു പുലരിയുടെ പരിശുദ്ദിയോടെ ഉണ്ട് ,,,, വര്‍ഷമെത്ര കഴിഞ്ഞാലും അന്നെന്റെ മുന്നില്‍ നിന്ന നീതനെയാണെന്റെ ഒര്മാകളിലെന്നും,,
വിഷു പുലരിയില്‍ നിനകായുള്ള കൈനീടം മാറ്റിവച്ചു കോണ്ടു വീട്ടുകാരുമോത് ഞാന്‍ വിഷുദിന ആഘോഷിക്കുംബോഴെല്ലാം നിന്റെ പുഞ്ഞിരിയുള്ള മുഘമായിരുനെന്റെ മനസ്സില്‍ ,,,,,
നിന്നെ കാണാനുള്ള ആഗ്രഹം കോണ്ടു രാവിലെ ആയതു ഞാന്‍ അറിഞ്ഞില്ല ,,,,,,,
ഇളം മഞ്ഞ പട്ടുപാവാട ഉടുത് ,നെറ്റിയില്‍ ചന്തനകുറി ചാര്‍ത്തി പുഞ്ചിരിയോടെ നീ അംബല നടയില്‍ നിന്നിറങ്ങി ഞാന്‍ ഇരിക്കുന്ന ആല്‍തറകു അരികിലേക്ക് നടന്നടുകുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ കണ്ട നിന്‍ രൂപത്തെ ഞാന്‍ മറന്നു ,, നീതന്നെ ആണോ ഈ കാണുന്ന ദേവത എന്നെനിക് വിശ്വസിക്കാന്‍ കുറച്ചു സമയമെടുത്തു ,,, അന്നു നീ പതിവിലും കൂടുതല്‍ സുന്ദരി ആയിരുന്നു ,,,സൂര്യന്‍ പോലും നിന്റെ മുന്നില്‍ തല താഴ്ത്തും അത്രകു തേജസായിരുന്നു അന്നു നിനക്ക് ,,,,
അടുത്തുവന്നു ഒന്നും പറയാതെ നീ കൈനീട്ടിയപോള്‍ നിനകായ് കരുതിവച്ച വിഷുസമ്മാനം അല്പം ഭയത്തോടെ എങ്കിലും തരാതിരുനില്ല ഞാന്‍ . ഇടം കയ്യിലിരിക്കുന്ന വാഴയിലയിലെ പ്രസാദത്തില്‍ നിന്നും അല്പം എടുത്തു നീ എന്റെ നെറ്റിയില്‍ ചാര്‍ത്തി. കൂടെ നിന്ന് ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ദൈവത്തെ മനസിലോര്കാതെ നിന്റെ മുഘത് നോകി നിന്നു,,,കണ്ടാലും കണ്ടാലും കൊതി തീരാത്ത നിന്റെ മുഘത് നിന്നു കണ്ണെടുകാന്‍ അനനെനിക്ക് തോനിയില്ല ,,,,,
അന്നു ആ വിഷു പുലരിയില്‍ ഞാന്‍ നിന്റെ കൂടെ ദൈവത്തിനോട് പ്രാര്‍ഥിചിരുനെങ്കില്‍ വര്‍ഷങ്ങള്‍ക് ശേഷം ഇന്ന് ഈ വിഷു ദിവസം നീ എന്റെ കൂടെ ഉണ്ടാവുമായിരിക്കും അല്ലെ?????
ഇന്നെനിക്കു വിഷു എന്നത്തേയും പോലൊരു ദിവസം ,,,,,
പക്ഷേ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മതി എനിക്കിന്ന് കൂട്ടിനായി ,
അതെനിക്ക് എന്തെന്നില്ലാത്ത സന്തോഷം തരുന്നു ,,,,,
എന്റെ ഹൃദയം ഒരു കൊയ്ത്തു പാട്ടിന്റെ നിറവിലാണിപ്പോള്‍ ,,
വിഷു പക്ഷികള്‍ നമുക്കായി പാടുബോള്‍ നിനക്ക് കൈനീടടമായി തരാന്‍
എന്റെ കയ്യിലിനി അവശേഷിക്കുനത്

സ്നേഹം , നന്മ , ഒരായിരം പ്രാര്‍ഥനകള്‍

"നിനക്കായ് നേരുന്നു ഞാന്‍ ഹൃദയം നിറഞ്ഞ വിഷുദിന ആശംസകള്‍ "

Thanks for
prasanthp607@gmail.com

കൈനീട്ടം........



എനിക്ക് കനികായ് പൂത്ത കണികൊന്നകളില്‍ എവിടെയോ നിന്റെ ഓര്‍മയുടെ മണം ഇപ്പോഴും തങ്ങി നില്കുന്നു ,,,,,
കണികൊന്നയുടെ പ്രിയപ്പെട്ട മഞ്ഞയില്‍ വീണ്ടും എനികെന്റെ പഴക്കമേറിയ പ്രണയകാലം ഓര്‍മവരുന്നു ,,,,
എന്റെ ഓര്‍മകളില്‍ നീ ഇപ്പോഴും വിഷു പുലരിയുടെ പരിശുദ്ദിയോടെ ഉണ്ട് ,,,, വര്‍ഷമെത്ര കഴിഞ്ഞാലും അന്നെന്റെ മുന്നില്‍ നിന്ന നീതനെയാണെന്റെ ഒര്മാകളിലെന്നും,,
വിഷു പുലരിയില്‍ നിനകായുള്ള കൈനീടം മാറ്റിവച്ചു കോണ്ടു വീട്ടുകാരുമോത് ഞാന്‍ വിഷുദിന ആഘോഷിക്കുംബോഴെല്ലാം നിന്റെ പുഞ്ഞിരിയുള്ള മുഘമായിരുനെന്റെ മനസ്സില്‍ ,,,,,
നിന്നെ കാണാനുള്ള ആഗ്രഹം കോണ്ടു രാവിലെ ആയതു ഞാന്‍ അറിഞ്ഞില്ല ,,,,,,,
ഇളം മഞ്ഞ പട്ടുപാവാട ഉടുത് ,നെറ്റിയില്‍ ചന്തനകുറി ചാര്‍ത്തി പുഞ്ചിരിയോടെ നീ അംബല നടയില്‍ നിന്നിറങ്ങി ഞാന്‍ ഇരിക്കുന്ന ആല്‍തറകു അരികിലേക്ക് നടന്നടുകുമ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ കണ്ട നിന്‍ രൂപത്തെ ഞാന്‍ മറന്നു ,, നീതന്നെ ആണോ ഈ കാണുന്ന ദേവത എന്നെനിക് വിശ്വസിക്കാന്‍ കുറച്ചു സമയമെടുത്തു ,,, അന്നു നീ പതിവിലും കൂടുതല്‍ സുന്ദരി ആയിരുന്നു ,,,സൂര്യന്‍ പോലും നിന്റെ മുന്നില്‍ തല താഴ്ത്തും അത്രകു തേജസായിരുന്നു അന്നു നിനക്ക് ,,,,
അടുത്തുവന്നു ഒന്നും പറയാതെ നീ കൈനീട്ടിയപോള്‍ നിനകായ് കരുതിവച്ച വിഷുസമ്മാനം അല്പം ഭയത്തോടെ എങ്കിലും തരാതിരുനില്ല ഞാന്‍ . ഇടം കയ്യിലിരിക്കുന്ന വാഴയിലയിലെ പ്രസാദത്തില്‍ നിന്നും അല്പം എടുത്തു നീ എന്റെ നെറ്റിയില്‍ ചാര്‍ത്തി. കൂടെ നിന്ന് ദൈവത്തെ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ദൈവത്തെ മനസിലോര്കാതെ നിന്റെ മുഘത് നോകി നിന്നു,,,കണ്ടാലും കണ്ടാലും കൊതി തീരാത്ത നിന്റെ മുഘത് നിന്നു കണ്ണെടുകാന്‍ അനനെനിക്ക് തോനിയില്ല ,,,,,
അന്നു ആ വിഷു പുലരിയില്‍ ഞാന്‍ നിന്റെ കൂടെ ദൈവത്തിനോട് പ്രാര്‍ഥിചിരുനെങ്കില്‍ വര്‍ഷങ്ങള്‍ക് ശേഷം ഇന്ന് ഈ വിഷു ദിവസം നീ എന്റെ കൂടെ ഉണ്ടാവുമായിരിക്കും അല്ലെ?????
ഇന്നെനിക്കു വിഷു എന്നത്തേയും പോലൊരു ദിവസം ,,,,,
പക്ഷേ നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മതി എനിക്കിന്ന് കൂട്ടിനായി ,
അതെനിക്ക് എന്തെന്നില്ലാത്ത സന്തോഷം തരുന്നു ,,,,,
എന്റെ ഹൃദയം ഒരു കൊയ്ത്തു പാട്ടിന്റെ നിറവിലാണിപ്പോള്‍ ,,
വിഷു പക്ഷികള്‍ നമുക്കായി പാടുബോള്‍ നിനക്ക് കൈനീടടമായി തരാന്‍
എന്റെ കയ്യിലിനി അവശേഷിക്കുനത്
സ്നേഹം , നന്മ , ഒരായിരം പ്രാര്‍ഥനകള്‍

"നിനക്കായ് നേരുന്നു ഞാന്‍ ഹൃദയം നിറഞ്ഞ വിഷുദിന ആശംസകള്‍ "

Thnk for.............
prasanthp607@gmail.com>

ജീവനുതുല്യം സ്നേഹിക്കുന്ന പ്രണയിനിയെ

ജീവനുതുല്യം സ്നേഹിക്കുന്ന പ്രണയിനിയെ പിരിഞ്ഞു മരണത്തിനു കീഴടങ്ങിയ എന്റെ കൂട്ടുകാരന് വേണ്ടി ഞാനെന്‍ മനസുതുറക്കുന്നു ,,,,,
അവനു വേണ്ടി മാത്രം
വിടപറയുകയാെണ൯ ജന്മം,ചുടു കണീര്‍ കടലലയില്‍ ,,,,,,
വിധി പറയും േനരമണഞ്ഞു, ഇനി യാത്രാ മൊഴി മാത്രം
നീ മാപ്പ് നല്കുകിേല്ല ,,,,,,,,,,,,,,,,,,,, ?
അരുേത എന്നോടിനിയും പരിഭവമരുേത ,,
ഇതാെണ൯ യോഗം ,,,,,,,,,,,,,,,,

അവന്‍ അവള്‍ക് വേണ്ടി തന്റെ ജീവന്‍ കൊടുക്കാന്‍ തയ്യാറായിരുന്നു പക്ഷേ അവനത് വേണ്ടി വന്നില്ല കൊണ്ടുപോയി അവനെ അങ്ങുദൂരെ ആരും കാണാത്ത ലോകത്തേക്ക് അവന്റെ സ്നേഹം ദൈവത്തിനു സഹിച്ചില്ല ,,,,ഇനി ഒരിക്കലും അവന്‍ അവളെ സ്നേഹത്തിനായി ഉപദ്രവിക്കില്ലലോ ,,,,
അന്നവള്‍ക് അവന്റെ സ്നേഹത്തില്‍ പരിഹാസമായിരുന്നു, അവന്‍ വാവിട്ടു കരഞ്ഞു അവളുടെ സ്നേഹത്തിനായി ....
അവളതെല്ലാം കണ്ടിലെന്ന് നടിച്ചു. അര്കുവേണ്ടി ?
ദൈവം പോലും മഴയായി അവന്റെ ദുഖത്തില്‍ പങ്കുകൊണ്ടു ,,മഴ അവള്കിഷ്ടമാണ് അവള്‍ അത് നന്നായി അസ്വദിച്ചു അന്നും ,,, അറിഞ്ഞില്ല അവള്‍ അന്ന് പെയ്ത മഴയ്ക്ക് കണ്ണുനീരിന്റെ മണം ഉള്ളത് , അല്ലെങ്കില്‍ അറിയാന്‍ ശ്രമിച്ചില്ല അവള്‍ .
അന്നവള്‍ അത് അറിഞ്ഞിരുനെങ്കില്‍ ഒരുപക്ഷേ ഇന്നവന്‍ എന്നോടൊപ്പമുണ്ടാവും ,,,,,,,,,,,

"""മഴ എല്ലാര്ക്കും ഇഷ്ടമാണ് പക്ഷേ കാലം തെറ്റി പെയ്യുന്ന മഴ വേര്പാടിന്റെ സൂജനയാണെന്‍ അറിയുക"""
"സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക, അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക"
സമയം പോയതറിഞ്ഞില്ല മണി 8 കഴിഞ്ഞു തലേ ദിവസം അലക്കിതേച്ച ഷര്‍ട്ടും പേന്റും ഇട്ടു ഞാന്‍ വീട്ടില്‍ നിന്നിറങ്ങി വേഗം നടന്നു ,,

ഇന്നത്തെ ദിവസം അവസാനികുമ്പോള്‍ മനസിലെ എന്തൊകെയോ കൊഴിഞ്ഞുപോയ ഒരു അനുഭൂതി , അവരെ 2 പേരെയും പൂക്കളിട്ടു ഞാന്‍ ആശിര്‍വദിച്ചു ഒരു മാറ്റമേ ഉള്ളു അവള്‍ കല്യാണ വസ്ത്രത്തിലും അവന്‍ കല്ലരകകതും ആണെന്നുമാത്രം ,,,,,അവിടെ ഇരുന്നു കൊണ്ടും അവന്‍ അവള്കായി പ്രാര്‍ത്ഥിക്കുന്നത്‌ എനിക്ക് കേള്കാമായിരുന്നു "

കഴുത്തില്‍ താലി വീഴുനതിനു നിമിഷങ്ങള്‍ക് മുന്നേ
അവളുടെ കണ്ണുകള്‍ ഇരടുന്നത് ഞാന്‍ ശ്രദിച്ചു ,
ചായം തേച്ചു മോടിപിടുപിച്ച ആ മുഘത് ഒരുതുള്ളി കണ്ണുനീര്‍ വീഴാതെ ഇടം കയ്യിലെ തൂവാല കോണ്ടു ആരുമറിയാതെ അവളതു തുടച്ചു മാറ്റി
സമയം അതിക്രമിച്ചിരിക്കുന്നു നിലാവ് വിടപറയാന്‍ തയ്യാറായി നില്കുന്നു , ഉറങ്ങി എണീറ്റാല്‍ ചെയേണ്ട കാര്യങ്ങളെ കുറിച്ച് ഒന്നോര്‍ത്തു എന്നിട് കണ്ണടച്ചു,,,,,,,,,,,,,,,,
പക്ഷേ അപ്പോഴും മനസ്സില്‍ ഉത്തരം കിട്ടാത്തൊരു ചോദ്യം ഉണ്ടായിരുന്നു. ആരായിരിക്കും അത് ?
ഞാന്‍ അല്ലാതെ വേറെ ആരുമില്ലാത്ത അവന്റെ കല്ലറയില്‍ എനിക്കുമുന്നേ വന്നു പൂകള്‍ സമര്പിച്ചത് ആരായിരിക്കും ?????????

2011, മാർച്ച് 22, ചൊവ്വാഴ്ച

ഞാന്‍ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന് ...


എന്റെ ആത്മാവ് നിന്നോട് മന്ത്രിച്ചത്
പ്രണയബാഷ്പം കൊണ്ടൊരു ഉദകം എന്നല്ല
പാതി ചാരിയ പടിവാതില്‍ തുറന്നു
ജന്മജന്മാന്തരങ്ങള്‍ ഞാന്‍
കാത്തുനില്ക്കുമെന്നാണ്

എന്നിലെ എന്നില്‍ ഞാന്‍ അടക്കംചെയ്ത
ഓര്‍മകളുടെ ചിതാഭസ്മം ഇന്ന് ഞാന്‍
ഈ തിരയോളങ്ങളില്‍ നിമംജനം ചെയും
നിന്റെ ഇഷ്ടങ്ങളെ ആവോളം
സ്നേഹിച്ച ഞാന്‍.

എന്റെ സ്നേഹത്തിനര്ത്ഥം
നല്‍കേണ്ടതിങ്ങനെയല്ലേ?
ഞാന്‍ തന്നെ ചെയ്യുന്നു
എന്റെ പ്രണയത്തിന്ന് ആദ്യ ഉദകം
കാലത്തിന്റെ ബലിച്ചോറില്‍
മറവിയുടെ കറുകനാംബുത്തൊട്ടു

ഓര്‍മകളുടെ ചിതാബസ്മവുമായ്
ഞാന്‍ ഇറങ്ങുന്നുവീ സ്നേഹത്തിന്നാഴിയില്
കാരണം
നിന്നെ ഞാന്‍ ഒരുപാട് സ്നേഹിച്ചിരുന്നു.......
കൊച്ചു കൊച്ചു അഗ്നി ജ്വാലകളുടെ
സമുദ്രമാണീ ലോകം ....


ഓരോ ജ്വാലയും ഓരോ ജീവിതങ്ങളാണ് ......
സ്വപ്നങ്ങളുടെയും അനുഭവങ്ങളുടെയും
ഭ്രമാത്മകമായ താഴ്വരയാണ് ജീവിതം ...
പാറി നടക്കുവാനും എല്ലാം മറക്കുവാനും
നമുക്ക് കഴിയും .....


ഇപ്പോഴെങ്കിലും നീ അറിയുന്നുവല്ലോ
ഞാന്‍ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നുവെന്ന് ...
അതിനാല്‍ എനിക്ക് ഒന്നേ
നിന്നോട് പറയാനുള്ളൂ ......


എന്നെ എന്നും ഓര്‍ക്കുവാന്‍ ...
ദിനവും എന്നെ സ്വപ്നം കാണുക ...
നിനക്കേറ്റവും വിലപെട്ട ഒന്ന്
തന്നെയായിരിക്കും ഞാന്‍ ...
ആ സ്വപ്നങ്ങളെ ശേഖരിക്കുക ...
എന്നിട്ട് സുരക്ഷിതമായി സൂക്ഷിച്ചു വെക്കുക ...


ഒരു പൂവിരിയും പോലെ .....
ഒരിതള്‍ പൊഴിയും പോലെ കാലം
യവനികക്കുള്ളില്‍ മാഞ്ഞു പോകും ...
എന്റെ ഓര്‍മയ്ക്കായ് ആ സ്വപ്നങ്ങളെയെങ്കിലും
മറക്കാതെ കാത്തു സൂക്ഷിക്കുക ...


കടപ്പാട് ലാലി

2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

മിഴി പൂട്ടാതെ ഞാന്‍ കാത്തിരിക്കാം..


നിനയാത്ത നേരത്ത് അകലെയീ മലഞ്ചെരുവില്‍ ..
നീ വന്നത് സത്യമെന്നോ ..
നിന്നെയൊന്നു കാണാന്‍ ഏറെ കൊതിച്ചിരുന്നുവെങ്കിലും..
പെട്ടെന്ന് നിന്‍ വിളി കേട്ട നേരം,
തരിച്ചു പോയി ഞാന്‍ ..

കാലം തീര്‍ത്തൊരാ തടവറയും കടന്നു പൊടുന്നനെ ,
വന്നു നീ നിന്നെന്‍ മുന്‍പില്‍ ..
കനവിനുമഴലിനുമൊടുവിലായി നിന്‍ മുഖം കണ്ടു ഞാന്‍ ..
ഒരുപാട് പറയാന്‍ വെമ്പിയെന്‍ ഹൃദയം ,
എങ്കിലും ഒന്നും നാം പറഞ്ഞതില്ല..
മൊഴികളല്ല മിഴികളാണ് പ്രണയത്തിന്‍ ഭാഷ എന്ന് ,
വീണ്ടുമറിഞ്ഞു നാം ..
സ്നേഹത്ത്തിന്റെ മായാ നൂലിഴകള്‍ കാലവും ദൂരവും
കടന്നു കൊരുത്തോരാ പ്രണയകോടി എന്നെ അണിയിച്ചു നീ
മടങ്ങിയെന്നോ...

നിന്റെ കണ്ണുകളില്‍ നീ ഒളിപ്പിച്ചോരാ കുസൃതിയാമാമൃതും,
നിന്‍ മൊഴികളിലെ തേന്‍ മധുരവും ,
എന്നുമെന്റെ ഉള്ളിലൊരു വിരഹത്തിന്‍ തേങ്ങലായി ..
ഇളം കാറ്റിലും,ഒഴുകുമീ പുഴയിലും
ഞാന്‍ തിരയുന്നത് നിന്‍ മുഖം മാത്രം....
ഈ മരങ്ങളും, പൂക്കളും,പൂമാനവും
വിരഹത്തിന്റെ മുഖമുദ്ര ചാര്‍ത്തി എന്നെ നോവിക്കുന്നു...
മഞ്ഞു വീഴുമീ വഴികളില് കണ്ണും നട്ട്,
എന്നുമീ കൂട്ടുകാരീ നിന്നെ കാത്തിരിക്കും
എന്ന് വരും നീ ..

ഉമ്മറ വാതിലില്‍ നിനക്കായി മിഴി പൂട്ടാതെ ഞാന്‍ കാത്തിരിക്കാം..
ഹൃദയത്തിലെഴുതിരിയും മനസ്സില്‍ പ്രണയത്തിന്‍ മണിദീപവും ,
അണയാതെ അവസാന നിമിഷം വരെയും..

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്,

ലാലി,കൊച്ചിന്‍.

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഉപ്പിട്ട കാപ്പിയും പ്രണയവും.....


ഒരു പാര്‍ട്ടിയില്‍ ആണ് അവന്‍ അവളെ ആദ്യം കണ്ടത്‌. അവള്‍ വളരെ സുന്ദരി ആയിരുന്നു. അതുകൊണ്ട്‌ തന്നെ അവളുടെ പുറകേ ധാരാളം ചെറുപ്പക്കാര്‍ ചുറ്റി തിരിയുന്നുണ്ടായിരുന്നു. പക്ഷേ ഒരു സാധാരണ പയ്യന്‍ ആയിരുന്നതിനാല്‍ അവനെ ആരും അധികം ശ്രദ്ധിച്ചില്ല. പാര്‍ട്ടി അവസാനിച്ചപ്പോള്‍ അവന്‍ അവളെ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചു. വിസ്മയത്തോടെ ആണെങ്കിലും മര്യാദയുടെ പേരില്‍ അവള്‍ അവന്റെ ക്ഷണം സ്വീകരിച്ചു.

അവന്‍ അവളേയും കൂട്ടി ഒരു നല്ല കോഫീ ഷോപ്പില്‍ പോയി. അവന്‍ ആശയകുഴപ്പത്തില്‍ ആയിരുന്നു. എന്തു പറയണം എന്നു അറിയില്ല, എങ്ങനെ തുടങ്ങണം എന്നറിയില്ല. അവള്‍ക്കാണെങ്കില്‍ അങ്ങനെ കൂടുതല്‍ നേരം ഇരിക്കാന്‍ മനസ്സ്‌ വരുന്നുമില്ല. അവള്‍ വിചാരിച്ചു "പ്ലീസ്, ദയവൂ ചെയ്‌തു എന്നെ പോകാന്‍ അനുവദിക്കൂ. ഞാന്‍ വീട്ടില്‍ പോകട്ടെ...". ആ നിമിഷം അവന്‍ അടുത്തു നിന്ന വെയ്റ്ററെ വിളിച്ചു ചോദിച്ചു :

"എനിക്കല്‍പ്പം ഉപ്പ്‌ തരുമോ? കാപ്പിയില്‍ ഇടാന്‍ ആണ്."

എല്ലാവരും അവനെ തിരിഞ്ഞു നോക്കി. എത്ര വിചിത്രം? അവന്റെ മുഖം ചുവന്നു, എങ്കിലും കിട്ടിയ ഉപ്പ്‌ അവന്‍ കാപ്പിയില്‍ ഇട്ടു. എന്നിട്ടു അതു കുടിച്ചു തീര്‍ത്തു. ഇതു കണ്ടു അവള്‍ അത്ഭുതത്തോടെ അവനോട് ചോദിച്ചു:

"ഇതെന്തു പഴക്കം ആണ്? ഇതു വരെ കാപ്പിയില്‍ ഉപ്പിട്ട് കുടിക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല..."

അവന്‍ പറഞ്ഞു : "ഞാന്‍ ചെറുപ്പത്തില്‍ ജീവിച്ചിരുന്നത് ഒരു കടലോരഗ്രാമത്തില്‍ ആയിരുന്നു. കടലില്‍ കളിക്കുന്നത്‌ എനിക്കിഷ്ടമായിരുന്നു. അന്നത്തെ കടല്‍ വെള്ളത്തിന്റെ സ്വാദ്‌ ആണ് ഉപ്പ്‌ കലര്‍ന്ന കാപ്പിക്ക്‌. എപ്പോഴെല്ലാം ഉപ്പ്‌ കലര്‍ന്ന കാപ്പി കുടിക്കുന്നുവോ എനിക്കെന്റെ ബാല്യകാലം ഓര്‍മ വരും. എന്റെ ഗ്രാമത്തിന്റെ ഓര്‍മ വരും. അവിടെ തനിച്ചു കഴിയുന്ന എന്റെ മാതാപിതാക്കളെ എനിക്ക്‌ ഓര്‍മ വരും." ഇതു പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ട ഇടറി.... അവന്റെ ഈ വാക്കുകള്‍ അവളെ വളരെയധികം സ്പര്‍ശിച്ചു.

അതവന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള വാക്കുകള്‍ ആയിരുന്നു. ആ വാക്കുകളില്‍ നിറഞ്ഞിരുന്നത്‌ അവന്റെ യാധാര്‍ത്ഥ വികാരങ്ങള്‍ ആയിരുന്നു. ഇങ്ങനെ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ വീടിനെ സ്നേഹിക്കുന്നവന്‍, വീടിനെ സംരക്ഷിക്കുന്നവന്‍, ഉത്തരവാദിത്വം ഉള്ളവന്‍ ആയിരിക്കണം. അങ്ങനെ അവളും സംസാരിക്കുവാന്‍ ആരംഭിച്ചു. അവളും അവളുടെ ചെറുപ്പകാലത്ത്‌ കുറിച്ച്‌, ദൂരെയുള്ള അവളുടെ ഗ്രാമത്തെക്കുറിച്ച്‌, അവളുടെ കുടുംബത്തെക്കുറിച്ച്‌ എല്ലാം.അതൊരു സന്തോഷകരമായ കണ്ടുമുട്ടല്‍ ആയിരുന്നു. അവരുടെ കഥയുടെ ആരംഭവും.

അവര്‍ തമ്മില്‍ വീണ്ടും വീണ്ടും പലയിടത്തും വച്ചു കണ്ടുമുട്ടാന്‍ തുടങ്ങി. പതിയെ പതിയെ അവള്‍ക്ക്‌ മനസ്സിലായി, ഇതാണു തന്റെ സ്വപ്നത്തില്‍ ഉള്ള രാജകുമാരന്‍. അവളുടെ എല്ലാ നിബന്ധനകളും ഒത്തുചേരുന്ന, ലോലഹൃദയനും, എല്ലാവരോടും ഒത്തു പോകുന്നവനും, എല്ലാത്തിലും ഉപരി ആയി അവളുടെ എല്ലാ കാര്യങ്ങളിലും അത്യധികം ശ്രദ്ധ ഉള്ളവനും ആയിരുന്നു. ആ ഉപ്പിട്ട കാപ്പി ഇല്ലായിരുന്നെങ്കില്‍ അവള്‍ക്ക്‌ അത്രയും നല്ല ഒരു പങ്കാളിയെ നഷ്ടമായിരുന്നേനെ. ആ ഉപ്പിട്ട കാപ്പിക്ക്‌ അവള്‍ ഒരായിരം നന്ദി പറഞ്ഞു.

അങ്ങനെ എല്ലാ പ്രണയ കഥയും പോലെ അവസാനം രാജകുമാരനും രാജകുമാരിയും തമ്മില്‍ വിവാഹം നടന്നു. അവര്‍ സന്തോഷത്തോടെ വളരെ നാള്‍ ജീവിച്ചു. എല്ലാ ദിവസവും അവള്‍ അവന് വേണ്ടി കാപ്പി ഉണ്ടാക്കുമ്പോള്‍ അതില്‍ അല്പം ഉപ്പിടാന്‍ അവള്‍ മറന്നില്ല. കാരണം അവള്‍ക്കറിയാമായിരുന്നു അവനതിഷ്ടമാണെന്ന്.

നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം, അവള്‍ക്ക് ഒരു കത്ത് എഴുതി വെച്ചിട്ട്‌ അവന്‍ അവളെ പിരിഞ്ഞു മാലാഖമാരുടെ നാട്ടിലേക്ക് പോയി. അതിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു.

"എന്റെ പ്രിയതമേ,

നീ എന്നോട്‌ ക്ഷമിക്കണം. ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നോട്‌ പറഞ്ഞ ഒരു നുണ. ഞാന്‍ നിന്നോട്‌ പറഞ്ഞ ഒരേ ഒരു നുണ. ഉപ്പിട്ട കാപ്പി....

നിനക്കോര്‍മ്മയുണ്ടോ നമ്മള്‍ തമ്മില്‍ ആദ്യം കണ്ട ദിവസം? ആ കോഫീ ഷോപ്പില്‍ വെച്ച്‌. സത്യത്തില്‍ ഞാന്‍ ആകെ ചകിതനായിരുന്നു. എനിക്ക്‌ വേണ്ടിയിരുന്നത്‌ അല്പം പഞ്ചസാര ആയിരുന്നു. പക്ഷേ എന്റെ നാവില്‍ വന്നത്‌ ഉപ്പ്‌ എന്നാണ്. പിന്നെ അതു മാറ്റി പറയാന്‍ എനിക്ക്‌ പറ്റിയില്ല.

പക്ഷേ അതു നമ്മള്‍ തമ്മില്‍ ഉള്ള സംഭാഷണത്തിനു തുടക്കം കുറിക്കും എന്നു ഞാന്‍ കരുതിയേ ഇല്ല. നിന്നോട്‌ സത്യം പറയാന്‍ ഞാന്‍ പല തവണ ശ്രമിച്ചു. പക്ഷേ നിന്നോട്‌ ഒരിക്കലും നുണ പറയില്ല എന്നു സത്യം ചെയ്തിരുന്നു ഞാന്‍. അതുകൊണ്ട്‌ എനിക്ക്‌ അതു തുറന്നു പറയുവാനുള്ള ധൈര്യം ഇല്ലായിരുന്നു.

ഇപ്പോള്‍ ഞാന്‍ മരിക്കാന്‍ പോകുന്ന നിമിഷം, ഇതു നിന്നോട്‌ തുറന്നു പറയാന്‍ എനിക്കാരെയും ഭയമില്ല.

ഉപ്പിട്ട കാപ്പി എനിക്കൊരിക്കലും ഇഷ്ടമായിരുന്നില്ല. എന്തൊരു വല്ലാത്ത രുചി... പക്ഷേ എന്റെ ജീവിത കാലം മുഴുവന്‍ എനിക്ക്‌ കിട്ടിയത്‌ ആ ഉപ്പിട്ട കാപ്പി ആണ്. പക്ഷേ നിന്നെ എനിക്ക്‌ അറിയാമായിരുന്നതിനാല്‍ നിനക്കു വേണ്ടി ചെയ്തതില്‍ ഒന്നിനെ പറ്റിയും എനിക്ക്‌ മനസ്താപം ഇല്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, അതു നീയെന്റെ അരികില്‍ ഉണ്ടായിരുന്നു എന്നതാണു... ഒരു ജന്മം കൂടി, നിനക്കു വേണ്ടി, നീ എന്റെ അരികില്‍ ഉണ്ടായിരിക്കുന്നതിനു വേണ്ടി ആ ഉപ്പിട്ട കാപ്പി എത്ര വേണമെങ്കിലും കുടിക്കാന്‍ ഞാന്‍ തയ്യാര്‍ ആണ്."

അവളുടെ കണ്ണീരിനാല്‍ ആ എഴുത്ത് നനഞ്ഞു. പിന്നെടെപ്പോഴോ ആരോ അവളോട്‌ ചോദിച്ചു : "എന്താണു ഉപ്പിട്ട കാപ്പിയുടെ രുചി?"

അവള്‍ പറഞ്ഞു : "ഉപ്പിട്ട കാപ്പിക്ക്‌ നല്ല മധുരമാണ്‌"


KADAPPAD
Kerala Friends

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ..


എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ..
പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്..
എന്നെ പാതി വഴിയെ തനിച്ചാക്കരുത്...

കാരണം കരയാന് എനിക്ക് ഇഷ്ടമല്ല...

എന്‍റെ മുന്നില് നടക്കരുത്..

ഞാന് പിന്തുടര്‍നെന്നു വരില്ല...
എന്‍റെ പിന്നില് വരരുത്..

ഞാന് നയിച്ചെന്നു വരില്ല....
പറ്റുമെങ്കില് അല്പ ദൂരം നമുക്കൊരുമിച്ചു നടക്കാം,
സുഹൃത്തുക്കളായി..........

ഞാന് എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു.
എന്നില് എന്തെങ്കിലും നല്ല ഗുണങ്ങള് കാണുന്നുവെങ്കില്

അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്

നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്

കാണുന്നുവെങ്കില് അത് എന്റേതു മാത്രമാണ്.


പുലരികള് ഇനിയും പിറന്നേക്കാം

,വാനമ്പാടികള് ഇനിയും പാടിയേക്കാം,

എങ്കിലും... ഞാനൊരു മിന്നാമിനുങ്ങാകുകയാണ്...

നിങ്ങളുടെ മനസ്സിലോരു മിന്നുവെട്ടം പകരാന്.....


LALI COCHIN

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

എന്റെ പ്രണയം


മഴ പെയ്തൊഴിയുന്ന പുലരികളില്‍
മാനത്ത്‌ തെളിയുന്ന മാരിവിലുപോലെ

പുല്‍നാമ്പുകളില്‍ ഊറികൂടുന്ന -
പുലര്മാഞ്ഞു തുള്ളിപോലെ

പനിനീര്‍ ദളങ്ങളില്‍ , അടരാതെ-
തങ്ങുന്ന മഴതുള്ളിപോലെ

ഏകാന്തതയില്‍ എവിടെനിന്നോ -
ഒഴുകിയെത്തുന്ന പാട്ടിന്‍ ശകലം പോലെ

എവിടെനിന്നോ എത്തി തഴുകി പിന്നെ-
എവിടെയോ മറയുന്ന കാറ്റിന്‍റെ കുളിരുപോലെ

നിനക്ക് മാത്രമായോരെന്‍ പ്രണയം
പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ

ആയിരം വസന്തങ്ങള്‍ ഒന്നായ്‌ വന്നപോലെ
ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ -

ഒന്നുചെര്‍ന്ന്‍ വന്നപോലെ
നിലാവോളിച്ച രാവില്‍ താരകളെല്ലാം -
മണ്ണിലേക്ക് ഇറങ്ങിയത് പോലെ

പല ജന്മങ്ങളായ് ഞാന്‍ കരുതിയ -
സ്നേഹമത്രയും നിനക്കായ്‌ ഏകുന്നു ഞാന്‍

ഒരു മഞ്ഞുതുള്ളിയില്‍
ഒരു മഴനിര്തുള്ളിയില്‍
ചിന്നിച്ചിതറും നിര്‍മ്മല നക്ഷത്രം പോലെ

തിളക്കമാര്‍ന്ന നിന്‍ കണ്ണുകള്‍
എന്‍ ആത്മാവിനെ നിന്നിലേക്ക്‌ അടുപ്പിച്ചു

എന്റെ ജീവിത സമസ്യയുടെ -
പൂരകമാവാന്‍ നിന്നെ ക്ഷണിക്കുന്നു

സ്നേഹത്തിന്‍ മാലാഖമാര്‍ -
കാവല്‍ നില്‍കുന്ന ഈ രാവില്‍

പാല്‍ നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്‍ -
വന്നുമൂടുന്ന കോടമഞ്ഞില്‍ കയ്കള്‍ കോര്‍ത്ത്‌
പുലരും വരെ നമുക്ക്‌ നടക്കാം

അവിടെ വെച്ച് എന്റെ പ്രണയം -
ഞാന്‍ നിനക്ക് നല്കും

എന്‍ ഹൃദയ രക്തത്താല്‍ ചുവന്ന പുഷ്പം
ആ പ്രണയ നിമിഷത്തില്‍ -

നിനക്കായ്‌ ഏകും ഞാന്‍.................