2010, ജൂലൈ 23, വെള്ളിയാഴ്‌ച

മനസ്സെന്ന പൂന്തോട്ടത്തിലെ പനിനീര്‍

" മനസ്സെന്ന പൂന്തോട്ടത്തിലെ പനിനീര്‍ ചെടിയിലെ രക്ത വര്‍ണ്ണ
പൂവായി വിരിഞ്ഞു നിന്ന നിമിഷങ്ങളും.
പിന്നെ മണ്ണിന്‍റെ മാറില്‍ ഇതളുകള്‍ പൊഴിച്ച് ആ രക്ത വര്‍ണ്ണം
ഒരു കടംകഥ ആക്കി...യാത്രയാകുമ്പോഴും ഈ മണ്ണില്‍
ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച്‌ ഒരു സായാഹ്ന്നത്തില്‍ ചുവന്നു
തുടുത്ത ആകാശത്തെ സാക്ഷിയാക്കി പറന്നകന്നു പോകുന്ന
രാക്കിളികളെ സാക്ഷിയാക്കി..സ്വയം എരിഞ്ഞടങ്ങുന്ന എന്‍റെ
ജീവിതത്തിന്‍റെ വസന്ത കാലം ഈ മരുഭുമിയില്‍ ഹോമിക്കപ്പെടുമ്പോള്‍...വിദൂരതയുടെ വിഹായസ്സില്‍ വിഷാദമായ മനസ്സിന്‍റെ ഉടമയായ നിനക്ക്...
നിന്‍റെ മനസ്സില്‍ നിറ മലരുകള്‍ വിരിയിക്കാതെ.., കരള്‍ കൊത്തി വലിക്കുന്ന മുള്ളുകള്‍ മാത്രം വലിച്ചെറിഞ്ഞ എന്‍റെ ഓര്‍മ്മകള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന നിനക്ക് നല്‍കാന്‍ നിര്‍മലമായ ആ പ്രണയത്തിന്‍റെ ആ നല്ല നാളുകളിലേക്ക് ഒന്ന്
തിരിഞ്ഞു നടക്കാന്‍ ആ മഴ നനഞ്ഞ ഗ്രാമ പാതയില്‍ നിന്നെയും
ചേര്‍ത്ത് പിടിച്ചു നടന്ന നിമിഷങ്ങളുടെ സുന്ദര നാളുകളിലേക്ക്..
നാം തമ്മില്‍ പ്രണയത്തിന്‍റെ ആദ്യ അക്ഷരങ്ങള്‍ കുറിച്ച ആ കല്‍പ്പടവുകളില്‍ , സ്നേഹത്തിന്‍റെയും , പരിഭവത്തിന്‍റെയും
ആ നാളുകള്‍..
നമ്മള്‍ കൊതിച്ചതും പക്ഷെ വിധി തന്നതും രണ്ടും രണ്ടായിരിന്നു.ഹൃദയം പൊട്ടി വേര്‍ പിരിയുമ്പോഴും..
പരസ്പ്പരം ആശംസ്സകള്‍ നേര്‍ന്നു ആശ്വസിപ്പിച്ചു പിരിഞ്ഞ
ആ നിശാതീരം. ...ശാപ വാക്കുകള്‍ ശരം പോലെ നെഞ്ഞിനുള്ളില്‍
കൊത്തി വലിക്കുമ്പോഴും നിനക്ക് തന്ന ഓര്‍മ്മകള്‍..നിന്‍റെ വിധിക്ക് മാത്രം നഷ്ട്ടപ്പെട്ട എന്‍റെ ജീവിതത്തില്‍ ഇപ്പോള്‍ അക്ഷര തെറ്റുകള്‍ വന്നിരിക്കുന്നു. ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാതെ ഞാന്‍ ഏകനാകുന്നു. ആരുടെയൊക്കെയോ ശാപ വാക്കുകള്‍.
ആരും അറിയാതെ പോയ എന്‍റെ മനസ്സില്‍ കാണുന്ന ചിത്രം നിന്‍റെയാണ്.. നിന്‍റെ മാത്രം.."

1 അഭിപ്രായം: