2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

മിഴി പൂട്ടാതെ ഞാന്‍ കാത്തിരിക്കാം..


നിനയാത്ത നേരത്ത് അകലെയീ മലഞ്ചെരുവില്‍ ..
നീ വന്നത് സത്യമെന്നോ ..
നിന്നെയൊന്നു കാണാന്‍ ഏറെ കൊതിച്ചിരുന്നുവെങ്കിലും..
പെട്ടെന്ന് നിന്‍ വിളി കേട്ട നേരം,
തരിച്ചു പോയി ഞാന്‍ ..

കാലം തീര്‍ത്തൊരാ തടവറയും കടന്നു പൊടുന്നനെ ,
വന്നു നീ നിന്നെന്‍ മുന്‍പില്‍ ..
കനവിനുമഴലിനുമൊടുവിലായി നിന്‍ മുഖം കണ്ടു ഞാന്‍ ..
ഒരുപാട് പറയാന്‍ വെമ്പിയെന്‍ ഹൃദയം ,
എങ്കിലും ഒന്നും നാം പറഞ്ഞതില്ല..
മൊഴികളല്ല മിഴികളാണ് പ്രണയത്തിന്‍ ഭാഷ എന്ന് ,
വീണ്ടുമറിഞ്ഞു നാം ..
സ്നേഹത്ത്തിന്റെ മായാ നൂലിഴകള്‍ കാലവും ദൂരവും
കടന്നു കൊരുത്തോരാ പ്രണയകോടി എന്നെ അണിയിച്ചു നീ
മടങ്ങിയെന്നോ...

നിന്റെ കണ്ണുകളില്‍ നീ ഒളിപ്പിച്ചോരാ കുസൃതിയാമാമൃതും,
നിന്‍ മൊഴികളിലെ തേന്‍ മധുരവും ,
എന്നുമെന്റെ ഉള്ളിലൊരു വിരഹത്തിന്‍ തേങ്ങലായി ..
ഇളം കാറ്റിലും,ഒഴുകുമീ പുഴയിലും
ഞാന്‍ തിരയുന്നത് നിന്‍ മുഖം മാത്രം....
ഈ മരങ്ങളും, പൂക്കളും,പൂമാനവും
വിരഹത്തിന്റെ മുഖമുദ്ര ചാര്‍ത്തി എന്നെ നോവിക്കുന്നു...
മഞ്ഞു വീഴുമീ വഴികളില് കണ്ണും നട്ട്,
എന്നുമീ കൂട്ടുകാരീ നിന്നെ കാത്തിരിക്കും
എന്ന് വരും നീ ..

ഉമ്മറ വാതിലില്‍ നിനക്കായി മിഴി പൂട്ടാതെ ഞാന്‍ കാത്തിരിക്കാം..
ഹൃദയത്തിലെഴുതിരിയും മനസ്സില്‍ പ്രണയത്തിന്‍ മണിദീപവും ,
അണയാതെ അവസാന നിമിഷം വരെയും..

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്,

ലാലി,കൊച്ചിന്‍.

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഉപ്പിട്ട കാപ്പിയും പ്രണയവും.....


ഒരു പാര്‍ട്ടിയില്‍ ആണ് അവന്‍ അവളെ ആദ്യം കണ്ടത്‌. അവള്‍ വളരെ സുന്ദരി ആയിരുന്നു. അതുകൊണ്ട്‌ തന്നെ അവളുടെ പുറകേ ധാരാളം ചെറുപ്പക്കാര്‍ ചുറ്റി തിരിയുന്നുണ്ടായിരുന്നു. പക്ഷേ ഒരു സാധാരണ പയ്യന്‍ ആയിരുന്നതിനാല്‍ അവനെ ആരും അധികം ശ്രദ്ധിച്ചില്ല. പാര്‍ട്ടി അവസാനിച്ചപ്പോള്‍ അവന്‍ അവളെ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിച്ചു. വിസ്മയത്തോടെ ആണെങ്കിലും മര്യാദയുടെ പേരില്‍ അവള്‍ അവന്റെ ക്ഷണം സ്വീകരിച്ചു.

അവന്‍ അവളേയും കൂട്ടി ഒരു നല്ല കോഫീ ഷോപ്പില്‍ പോയി. അവന്‍ ആശയകുഴപ്പത്തില്‍ ആയിരുന്നു. എന്തു പറയണം എന്നു അറിയില്ല, എങ്ങനെ തുടങ്ങണം എന്നറിയില്ല. അവള്‍ക്കാണെങ്കില്‍ അങ്ങനെ കൂടുതല്‍ നേരം ഇരിക്കാന്‍ മനസ്സ്‌ വരുന്നുമില്ല. അവള്‍ വിചാരിച്ചു "പ്ലീസ്, ദയവൂ ചെയ്‌തു എന്നെ പോകാന്‍ അനുവദിക്കൂ. ഞാന്‍ വീട്ടില്‍ പോകട്ടെ...". ആ നിമിഷം അവന്‍ അടുത്തു നിന്ന വെയ്റ്ററെ വിളിച്ചു ചോദിച്ചു :

"എനിക്കല്‍പ്പം ഉപ്പ്‌ തരുമോ? കാപ്പിയില്‍ ഇടാന്‍ ആണ്."

എല്ലാവരും അവനെ തിരിഞ്ഞു നോക്കി. എത്ര വിചിത്രം? അവന്റെ മുഖം ചുവന്നു, എങ്കിലും കിട്ടിയ ഉപ്പ്‌ അവന്‍ കാപ്പിയില്‍ ഇട്ടു. എന്നിട്ടു അതു കുടിച്ചു തീര്‍ത്തു. ഇതു കണ്ടു അവള്‍ അത്ഭുതത്തോടെ അവനോട് ചോദിച്ചു:

"ഇതെന്തു പഴക്കം ആണ്? ഇതു വരെ കാപ്പിയില്‍ ഉപ്പിട്ട് കുടിക്കുന്ന ആരെയും ഞാന്‍ കണ്ടിട്ടില്ല..."

അവന്‍ പറഞ്ഞു : "ഞാന്‍ ചെറുപ്പത്തില്‍ ജീവിച്ചിരുന്നത് ഒരു കടലോരഗ്രാമത്തില്‍ ആയിരുന്നു. കടലില്‍ കളിക്കുന്നത്‌ എനിക്കിഷ്ടമായിരുന്നു. അന്നത്തെ കടല്‍ വെള്ളത്തിന്റെ സ്വാദ്‌ ആണ് ഉപ്പ്‌ കലര്‍ന്ന കാപ്പിക്ക്‌. എപ്പോഴെല്ലാം ഉപ്പ്‌ കലര്‍ന്ന കാപ്പി കുടിക്കുന്നുവോ എനിക്കെന്റെ ബാല്യകാലം ഓര്‍മ വരും. എന്റെ ഗ്രാമത്തിന്റെ ഓര്‍മ വരും. അവിടെ തനിച്ചു കഴിയുന്ന എന്റെ മാതാപിതാക്കളെ എനിക്ക്‌ ഓര്‍മ വരും." ഇതു പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞു, തൊണ്ട ഇടറി.... അവന്റെ ഈ വാക്കുകള്‍ അവളെ വളരെയധികം സ്പര്‍ശിച്ചു.

അതവന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള വാക്കുകള്‍ ആയിരുന്നു. ആ വാക്കുകളില്‍ നിറഞ്ഞിരുന്നത്‌ അവന്റെ യാധാര്‍ത്ഥ വികാരങ്ങള്‍ ആയിരുന്നു. ഇങ്ങനെ സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ തന്റെ വീടിനെ സ്നേഹിക്കുന്നവന്‍, വീടിനെ സംരക്ഷിക്കുന്നവന്‍, ഉത്തരവാദിത്വം ഉള്ളവന്‍ ആയിരിക്കണം. അങ്ങനെ അവളും സംസാരിക്കുവാന്‍ ആരംഭിച്ചു. അവളും അവളുടെ ചെറുപ്പകാലത്ത്‌ കുറിച്ച്‌, ദൂരെയുള്ള അവളുടെ ഗ്രാമത്തെക്കുറിച്ച്‌, അവളുടെ കുടുംബത്തെക്കുറിച്ച്‌ എല്ലാം.അതൊരു സന്തോഷകരമായ കണ്ടുമുട്ടല്‍ ആയിരുന്നു. അവരുടെ കഥയുടെ ആരംഭവും.

അവര്‍ തമ്മില്‍ വീണ്ടും വീണ്ടും പലയിടത്തും വച്ചു കണ്ടുമുട്ടാന്‍ തുടങ്ങി. പതിയെ പതിയെ അവള്‍ക്ക്‌ മനസ്സിലായി, ഇതാണു തന്റെ സ്വപ്നത്തില്‍ ഉള്ള രാജകുമാരന്‍. അവളുടെ എല്ലാ നിബന്ധനകളും ഒത്തുചേരുന്ന, ലോലഹൃദയനും, എല്ലാവരോടും ഒത്തു പോകുന്നവനും, എല്ലാത്തിലും ഉപരി ആയി അവളുടെ എല്ലാ കാര്യങ്ങളിലും അത്യധികം ശ്രദ്ധ ഉള്ളവനും ആയിരുന്നു. ആ ഉപ്പിട്ട കാപ്പി ഇല്ലായിരുന്നെങ്കില്‍ അവള്‍ക്ക്‌ അത്രയും നല്ല ഒരു പങ്കാളിയെ നഷ്ടമായിരുന്നേനെ. ആ ഉപ്പിട്ട കാപ്പിക്ക്‌ അവള്‍ ഒരായിരം നന്ദി പറഞ്ഞു.

അങ്ങനെ എല്ലാ പ്രണയ കഥയും പോലെ അവസാനം രാജകുമാരനും രാജകുമാരിയും തമ്മില്‍ വിവാഹം നടന്നു. അവര്‍ സന്തോഷത്തോടെ വളരെ നാള്‍ ജീവിച്ചു. എല്ലാ ദിവസവും അവള്‍ അവന് വേണ്ടി കാപ്പി ഉണ്ടാക്കുമ്പോള്‍ അതില്‍ അല്പം ഉപ്പിടാന്‍ അവള്‍ മറന്നില്ല. കാരണം അവള്‍ക്കറിയാമായിരുന്നു അവനതിഷ്ടമാണെന്ന്.

നാല്പതു വര്‍ഷങ്ങള്‍ക്ക് ശേഷം, അവള്‍ക്ക് ഒരു കത്ത് എഴുതി വെച്ചിട്ട്‌ അവന്‍ അവളെ പിരിഞ്ഞു മാലാഖമാരുടെ നാട്ടിലേക്ക് പോയി. അതിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു.

"എന്റെ പ്രിയതമേ,

നീ എന്നോട്‌ ക്ഷമിക്കണം. ജീവിതകാലം മുഴുവന്‍ ഞാന്‍ നിന്നോട്‌ പറഞ്ഞ ഒരു നുണ. ഞാന്‍ നിന്നോട്‌ പറഞ്ഞ ഒരേ ഒരു നുണ. ഉപ്പിട്ട കാപ്പി....

നിനക്കോര്‍മ്മയുണ്ടോ നമ്മള്‍ തമ്മില്‍ ആദ്യം കണ്ട ദിവസം? ആ കോഫീ ഷോപ്പില്‍ വെച്ച്‌. സത്യത്തില്‍ ഞാന്‍ ആകെ ചകിതനായിരുന്നു. എനിക്ക്‌ വേണ്ടിയിരുന്നത്‌ അല്പം പഞ്ചസാര ആയിരുന്നു. പക്ഷേ എന്റെ നാവില്‍ വന്നത്‌ ഉപ്പ്‌ എന്നാണ്. പിന്നെ അതു മാറ്റി പറയാന്‍ എനിക്ക്‌ പറ്റിയില്ല.

പക്ഷേ അതു നമ്മള്‍ തമ്മില്‍ ഉള്ള സംഭാഷണത്തിനു തുടക്കം കുറിക്കും എന്നു ഞാന്‍ കരുതിയേ ഇല്ല. നിന്നോട്‌ സത്യം പറയാന്‍ ഞാന്‍ പല തവണ ശ്രമിച്ചു. പക്ഷേ നിന്നോട്‌ ഒരിക്കലും നുണ പറയില്ല എന്നു സത്യം ചെയ്തിരുന്നു ഞാന്‍. അതുകൊണ്ട്‌ എനിക്ക്‌ അതു തുറന്നു പറയുവാനുള്ള ധൈര്യം ഇല്ലായിരുന്നു.

ഇപ്പോള്‍ ഞാന്‍ മരിക്കാന്‍ പോകുന്ന നിമിഷം, ഇതു നിന്നോട്‌ തുറന്നു പറയാന്‍ എനിക്കാരെയും ഭയമില്ല.

ഉപ്പിട്ട കാപ്പി എനിക്കൊരിക്കലും ഇഷ്ടമായിരുന്നില്ല. എന്തൊരു വല്ലാത്ത രുചി... പക്ഷേ എന്റെ ജീവിത കാലം മുഴുവന്‍ എനിക്ക്‌ കിട്ടിയത്‌ ആ ഉപ്പിട്ട കാപ്പി ആണ്. പക്ഷേ നിന്നെ എനിക്ക്‌ അറിയാമായിരുന്നതിനാല്‍ നിനക്കു വേണ്ടി ചെയ്തതില്‍ ഒന്നിനെ പറ്റിയും എനിക്ക്‌ മനസ്താപം ഇല്ല.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം, അതു നീയെന്റെ അരികില്‍ ഉണ്ടായിരുന്നു എന്നതാണു... ഒരു ജന്മം കൂടി, നിനക്കു വേണ്ടി, നീ എന്റെ അരികില്‍ ഉണ്ടായിരിക്കുന്നതിനു വേണ്ടി ആ ഉപ്പിട്ട കാപ്പി എത്ര വേണമെങ്കിലും കുടിക്കാന്‍ ഞാന്‍ തയ്യാര്‍ ആണ്."

അവളുടെ കണ്ണീരിനാല്‍ ആ എഴുത്ത് നനഞ്ഞു. പിന്നെടെപ്പോഴോ ആരോ അവളോട്‌ ചോദിച്ചു : "എന്താണു ഉപ്പിട്ട കാപ്പിയുടെ രുചി?"

അവള്‍ പറഞ്ഞു : "ഉപ്പിട്ട കാപ്പിക്ക്‌ നല്ല മധുരമാണ്‌"


KADAPPAD
Kerala Friends

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ..


എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ..
പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്..
എന്നെ പാതി വഴിയെ തനിച്ചാക്കരുത്...

കാരണം കരയാന് എനിക്ക് ഇഷ്ടമല്ല...

എന്‍റെ മുന്നില് നടക്കരുത്..

ഞാന് പിന്തുടര്‍നെന്നു വരില്ല...
എന്‍റെ പിന്നില് വരരുത്..

ഞാന് നയിച്ചെന്നു വരില്ല....
പറ്റുമെങ്കില് അല്പ ദൂരം നമുക്കൊരുമിച്ചു നടക്കാം,
സുഹൃത്തുക്കളായി..........

ഞാന് എന്നും എന്റെ സൌഹൃദങ്ങളെ വിലമതിക്കുന്നു.
എന്നില് എന്തെങ്കിലും നല്ല ഗുണങ്ങള് കാണുന്നുവെങ്കില്

അതെനിക്ക് പകര്‍‌ന്നു കിട്ടിയത് എന്റെ സുഹൃത്തുക്കളില്

നിന്നാണ്, മറിച്ച് എന്തെങ്കിലും ദോഷവശങ്ങള്

കാണുന്നുവെങ്കില് അത് എന്റേതു മാത്രമാണ്.


പുലരികള് ഇനിയും പിറന്നേക്കാം

,വാനമ്പാടികള് ഇനിയും പാടിയേക്കാം,

എങ്കിലും... ഞാനൊരു മിന്നാമിനുങ്ങാകുകയാണ്...

നിങ്ങളുടെ മനസ്സിലോരു മിന്നുവെട്ടം പകരാന്.....


LALI COCHIN

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

എന്റെ പ്രണയം


മഴ പെയ്തൊഴിയുന്ന പുലരികളില്‍
മാനത്ത്‌ തെളിയുന്ന മാരിവിലുപോലെ

പുല്‍നാമ്പുകളില്‍ ഊറികൂടുന്ന -
പുലര്മാഞ്ഞു തുള്ളിപോലെ

പനിനീര്‍ ദളങ്ങളില്‍ , അടരാതെ-
തങ്ങുന്ന മഴതുള്ളിപോലെ

ഏകാന്തതയില്‍ എവിടെനിന്നോ -
ഒഴുകിയെത്തുന്ന പാട്ടിന്‍ ശകലം പോലെ

എവിടെനിന്നോ എത്തി തഴുകി പിന്നെ-
എവിടെയോ മറയുന്ന കാറ്റിന്‍റെ കുളിരുപോലെ

നിനക്ക് മാത്രമായോരെന്‍ പ്രണയം
പ്രിയേ .. ഞാന്‍ നിന്നെ അറിയിക്കട്ടെ

ആയിരം വസന്തങ്ങള്‍ ഒന്നായ്‌ വന്നപോലെ
ഏഴ് സ്വരങ്ങളും ഒരു പാട്ടില്‍ -

ഒന്നുചെര്‍ന്ന്‍ വന്നപോലെ
നിലാവോളിച്ച രാവില്‍ താരകളെല്ലാം -
മണ്ണിലേക്ക് ഇറങ്ങിയത് പോലെ

പല ജന്മങ്ങളായ് ഞാന്‍ കരുതിയ -
സ്നേഹമത്രയും നിനക്കായ്‌ ഏകുന്നു ഞാന്‍

ഒരു മഞ്ഞുതുള്ളിയില്‍
ഒരു മഴനിര്തുള്ളിയില്‍
ചിന്നിച്ചിതറും നിര്‍മ്മല നക്ഷത്രം പോലെ

തിളക്കമാര്‍ന്ന നിന്‍ കണ്ണുകള്‍
എന്‍ ആത്മാവിനെ നിന്നിലേക്ക്‌ അടുപ്പിച്ചു

എന്റെ ജീവിത സമസ്യയുടെ -
പൂരകമാവാന്‍ നിന്നെ ക്ഷണിക്കുന്നു

സ്നേഹത്തിന്‍ മാലാഖമാര്‍ -
കാവല്‍ നില്‍കുന്ന ഈ രാവില്‍

പാല്‍ നിലാവ് പരന്നൊഴുകുന്ന താഴ്വരകളില്‍ -
വന്നുമൂടുന്ന കോടമഞ്ഞില്‍ കയ്കള്‍ കോര്‍ത്ത്‌
പുലരും വരെ നമുക്ക്‌ നടക്കാം

അവിടെ വെച്ച് എന്റെ പ്രണയം -
ഞാന്‍ നിനക്ക് നല്കും

എന്‍ ഹൃദയ രക്തത്താല്‍ ചുവന്ന പുഷ്പം
ആ പ്രണയ നിമിഷത്തില്‍ -

നിനക്കായ്‌ ഏകും ഞാന്‍.................

പ്രിയ കൂട്ടുകാരി.. നിനക്കു വേണ്ടി...


മരണം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ വിങ്ങല്‍. പ്രിയമുളളതെന്തോ നഷ്ടമായതിന്‍റെ ഓര്‍മ്മകള്‍.... പണ്ടെന്നോ ഉതിര്‍ന്നു വറ്റിയ കണ്ണുനീര്‍ത്തുളളികള്‍ പുനര്‍ജനിക്കും പോലെ.. ഉളളിലൊതുക്കേണ്ടി വന്ന നൂറു നൂറു സങ്കടങ്ങള്‍ അണപൊട്ടിയൊഴുകുന്ന പോലെ... എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി... ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നു. മഞ്ഞുതുളളികള്‍ നിറഞ്ഞ പ്രഭാതത്തിന്‍റെ അവ്യക്തതയിലൂടെ വിഷാദം നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന നിന്നെ, ആ ചിരിക്കുളളില്‍ നിറഞ്ഞു നിന്ന സങ്കടം, എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ നീയെന്നെ അറിയാതെ പോയി.. നിനക്കു കൂട്ടായി എന്തു സങ്കടത്തിലും നിനക്കു താങ്ങായ് ഞാനുണ്ടാവും എന്നു ഞാന്‍ പറഞ്ഞതല്ലേ... കരഞ്ഞുകൊണ്ട് നീയെന്‍റെ കൈകളില്‍ മുറുകെ പിടിച്ചത്.. എല്ലാം ഇന്നും ഞാനോര്‍ക്കുന്നുണ്ട് കണ്ണീരിന്‍റെ നനവോടെ. എന്‍റെ വാക്കുകള്‍ക്കര്‍ഥം നല്‍കാന്‍ നിനക്കെന്തേ കഴിയാതെ പോയി. നിന്‍റെ സങ്കടം ഞാനറിയാതെ പോയി എന്നു നീ കരുതിയോ. ഇന്നും മങ്ങിയ സായം സന്ധ്യ കാണുമ്പോള്‍...

ആളൊഴിഞ്ഞ വഴിത്താര കാണുമ്പോള്‍.. നിന്നെ ഞാന്‍ ഓര്‍ത്തു പോകാറുണ്ട്. നിന്‍റെ നഷ്ടം എന്നെ കരയിക്കാറുണ്ട്.. കരയുവാന്‍ കഴിയാത്ത നിശബ്ദ നിമിഷങ്ങളില്‍ നീ എന്നോടൊപ്പമുണ്ട്. നീയറിയുന്നുവോ മരിക്കുവാന്‍ വളരെയെളുപ്പമാണ്. ഒരു നിമിഷം മതി. പക്ഷെ ജീവിക്കാന്‍.. സങ്കടങ്ങള്‍ കരയാതെ തീര്‍ക്കാന്‍.. തെറ്റു പറ്റിയാല്‍ അവയോര്‍ത്തു കരയാതിരിക്കാന്‍... ബന്ധങ്ങള്‍ ചങ്ങലക്കെട്ടുകളാകുമ്പോള്‍ അവ പൊട്ടിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാതിരിക്കാന്‍... പ്രിയപ്പെട്ടവര്‍ ഒന്നു കൈ വീശിക്കാണിച്ച് അല്ലെങ്കില്‍ ഒരു വാക്കു പോലും പറയാതെ ദൂരേക്കു നടന്നു പോകുമ്പോള്‍... കരള്‍ പൊട്ടിപ്പിളരുന്ന വേദന ഉളളിലൊതുക്കാന്‍... കണ്ണുനീര്‍ നമുക്കന്യമാണെന്നഭിനയിച്ചു പിടിച്ചു നില്‍ക്കാന്‍... ഒക്കെയും ഒരുപാടു പ്രയാസമാണ്. സത്യം മരിക്കാന്‍ എളുപ്പമാണ്. ജീവിക്കാനാണു പ്രയാസം...

ഇടവഴിയിലെവിടെയോ എന്നെത്തനിച്ചാക്കി സ്വയം വഴിപിരിഞ്ഞു പോയ പ്രിയ കൂട്ടുകാരി.. നിനക്കു വേണ്ടി...


LAALI COCHIN

2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

നീയും ഞാനും.........



നിന്നെ കാത്തു സ്വയം മറന്നു
പോയ രാത്രികളൊന്നില്‍
ഞാന്‍ എന്നെ തേടിയിറങ്ങി
നിലാവില്‍ ആദ്യം കണ്ട പൂവിനു
നിന്‍റെ ഓര്‍മകളുടെ ഇതളുകളായിരുന്നു.

വര്ണവിളക്കുകള്‍ക്കും
നക്ഷത്രങ്ങള്‍ വെളിച്ചം
വിതറുന്ന ഈ രാത്രിയും
നിന്‍റെ ഓര്‍മകളുടെ വെളിച്ചത്തില്‍

കൂടുതല്‍ തിളങ്ങുന്നു
നിന്‍റെ കിനാവുകളില്‍
തിളങ്ങുന്ന നക്ഷത്രങ്ങള്‍
എന്‍റെ കിനാവുകളാണ്
അത് മാത്രമാണ്..

നീയറിയാതെ പോവുന്നത്
കുളിരു ചൂടിയ രാത്രികള്‍
സ്വപ്നം ചൂടിയ നിദ്രകള്‍

പ്രഭാതത്തില്‍ പാതി വിരിഞ്ഞ പനിനീര്‍ പൂവിനു
മഞ്ഞിന്റെ കണം ചൂടിയ തിളക്കം ..
അത് പിരിഞ്ഞു പോയ രാവിന്‍റെ കണ്ണീര്‍
സ്വപ്‌നങ്ങള്‍ നഷ്ടമായ നിറഞ്ഞ മിഴികള്‍

ഈ കുളിരില്‍ ഉറഞ്ഞു പോയത് ഏതു സ്വപ്നങ്ങള്‍ ..?
നീ പറയാതെ പറഞ്ഞത്
നിന്‍റെ കിനാവുകളെ കുറിച്ചായിരുന്നു
ഞാന്‍ കേള്‍ക്കാതെ കേട്ടത്

കേള്‍ക്കാന്‍ കൊതിച്ചത്..
എന്‍റെമാത്രം സങ്കല്‍പ്പങ്ങള്‍..
പാതി മയക്കത്തില്‍ പകുതി
സ്വപ്നമായും പകുതി വിഭ്രാന്തിയായും
ഒരു ലോകം ഉണര്‍ന്നിരിക്കുന്നു

നീയും ഞാനും ..
എന്‍റെ കാഴ്ച മായും വരെ ഒരു ലോകം

2010, സെപ്റ്റംബർ 10, വെള്ളിയാഴ്‌ച

വിട പറഞ്ഞകലും മുന്‍പേ.............



നാമൊന്നായിരുന്നില്ലൊരിക്കലും
നാമിരുവര്‍ സഹയാത്രികര്‍
പുലര്‍ച്ചെയൊരു വഴി താണ്ടിയെത്തി
ഇരു വഴി പിരിയുന്ന സഹയാത്രികര്‍..
വ്യഥാ പുലമ്പുന്ന വാക്കിനുമപ്പുറം
മൌനത്തിന്‍ കയങ്ങളില്‍ കാണാവാക്ക് തിരയുന്നവര്‍

നാമിരുവര്‍ സഹയാത്രികര്‍
പിറക്കാത്ത വാക്കിനായി കാതോര്‍ത്തവര്‍..
യാത്രകള്‍ തീര്‍ന്നിതാ
തെല്ലിട ഇളവേല്‍ക്കാം നമുക്കിനി
കാണ്മതെന്നിനി ? ഒരുമിച്ചൊരു യാത്ര തുടരുവതെന്നിനി
യെന്നാര്‍ദ്രമായി ചോദിപ്പൂ മനം.

കാതരമായൊരു കാറ്റ് ചൊല്ലി,യാത്ര തുടരുവാനതിനി യാത്രയില്ല
നേര്‍ത്തു നേര്‍ത്തു പെയ്തു തോരുമി മഴചാറല്‍ പോല്‍
യാത്രകള്‍ തീര്‍ന്നു, നാമിതാ വഴി പിരിയുകയായി
നീണ്ടു കിടക്കുമീ ജീവിതപ്പാത ഒരുമിച്ചു താണ്ടുവനിച്ചയോ
നിലാ പൂക്കള്‍ വീണു ചിതറുമീ വഴിത്താരയില്‍
നിന്‍ വിരല്‍പിടിച്ചു നടക്കുവാന്‍ മോഹമിന്നും മല്‍സഖെ

നിന്നോടുരക്കുവാന്‍ മറന്നൊരീ വാക്കുകള്‍
നെഞ്ചില്‍ കനക്കുന്ന കിതപ്പാര്‍ന്ന മൌനം
മിഴിയില്‍ നോവിന്റെ അഗ്നിദ്രാവകം
എവിടെ നിന്‍റെ മിഴികള്‍ ; ചോരച്ചുവപ്പാര്‍ന്നവ
ഇനിയുമതിലെനിക്കായി ബാക്കിയെന്തുണ്ട്
എവിടെ നിന്‍റെ മിഴികള്‍ കൃഷ്ണാഷ്ടമി സന്ധ്യയിലെ ചോരച്ചുവപ്പാര്‍ന്ന മിഴികള്‍

നിര്‍ന്നിമേഷം ഒട്ടൊന്നുപോലും ചിമ്മാതെ നീ കാത്തവ..
ഇല്ല ഞാനൊന്നും ചോദിച്ചീല ,മറുവാക്കിനായി കാത്തതില്ല
നോവിന്‍ ചോര ചിന്തും മൌനത്താല്‍ പ്രഭാതങ്ങള്‍ നാം നിറച്ചെങ്കിലും
യാത്ര തീരുമീ നേരമെന്തെങ്കിലും ചൊല്ക നീ
യാത്രാ മൊഴിയല്ലാതെ മറ്റെന്തെങ്കിലും
ഇനിയുള്ള യാത്ര ഒരുമിച്ചു പങ്കിടാമെന്നോ
ഈ വഴിയില്‍ നിന്നെ കാത്തു നില്‍ക്കണമെന്നോ
എന്നേക്കുമായി ഇരു വഴി പിരിയമെന്നോ
നാമൊന്നയിരുന്നില്ലൊരിക്കലും
നാമിരുവര്‍ സഹയാത്രികര്‍..

നാം അജ്ഞാതര്‍ ചിന്തയില്‍ സമാന്തര സഞ്ചാരികള്‍
എങ്കിലും
പിന്നിട്ട യാത്രയില്‍ ഉടഞ്ഞോരി മനസ്സിനോട്
എന്തെകിലും ചൊല്ക നീ
വാക്കിടറി ചിലമ്പാതെ രക്തം മിഴിവാര്‍ന്നൊഴുകാതെ
യാത്രാ മൊഴിയല്ലാതെ വിടവാക്കല്ലാതെ
എന്തെകിലും ചൊല്ക നീ
നാമിരു വഴിയകലും മുന്‍പേ
വിട പറഞ്ഞകലും മുന്‍പേ......


കടപ്പാട'
ലാലി

2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

നഷ്ട സൌഹൃദം



തെന്നലിന്‍ കുളിര്‍മ്മയോടെ അടുത്തെത്തി
എന്നെന്നും സ്നേഹത്തിന്‍ കളിക്കൂട്ടുകാരിയായി,
ദൂരങ്ങള്‍ ,നടവഴികള്‍, ഇടവഴികള്‍,കഥകളായി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

ദിനങ്ങള്‍ ദിവസങ്ങള്‍ വര്‍ഷങ്ങള്‍ തെന്നിനീങ്ങി,
ദിനചര്യകളില്‍ എന്നെന്നും കൂട്ടുകാരിയായവള്‍,
വാക്കുകളില്‍ എന്നെന്നും താ‍ളങ്ങള്‍ നിറഞ്ഞൊഴുകി.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

മന്ദസ്മിതങ്ങള്‍,ചിരികള്‍,ആര്‍ത്തട്ടഹസിച്ചു ഞങ്ങളില്‍
പാഠശാലകളും ,സഹപാഠികളും,എന്നും നിറങ്ങളായി
അവരും നിറഞ്ഞുനിന്നു, ജീവിതത്തിന്റെ തളമായി
ഇവളെ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

എവിയോ കൂട്ടംതെറ്റി, തെറിച്ചു വീണ എന്‍ ജീവിതം,
വഴിലെവിടെയോ നഷ്ടങ്ങളുടെ കൂമ്പാരമായവള്‍,
ജീവിതം തെന്നിനീങ്ങി വീണ്ടും ഒരു തെങ്ങലായി
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

നിറഞ്ഞുനിന്ന മനസ്സിന്റെ സ്നേഹം വര്‍ഷങ്ങലൂടെ,
എന്നെന്നും നിലനിര്‍ത്തി, പൂത്തുലഞ്ഞ വര്‍ഷങ്ങള്‍
അത്യാധുനികതയുടെ പരിവേഷത്തില്‍ തിരിച്ചെത്തി,
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

സ്വന്തമായി,ബന്ദമായി,മന്ദസ്മിതത്തില്‍ ,കൈനീട്ടി,
സൌഹൃദത്തിന്റെ ആലിഗനത്തിനായി നീട്ടിയ കൈ,
എങ്ങെങ്ങും എത്താതെ അന്തരീ‍ക്ഷത്തില്‍ നിന്നു.
ഇവളെന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

വര്‍ഷങ്ങളില്‍ നഷ്ടമായ സൌഹൃദം എന്നില്‍മാത്രം,
പ്രതീക്ഷയുടെ കൈക്കുമ്പിളില്‍ രണ്ടിട്ടു കണ്ണീര്‍മാത്രം,
മനസ്സെല്ലാം ഒരു അച്ചിന്റെ സ്നേഹവായ്പ്പാവില്ലല്ലോ.
ഇവളെ ന്‍ കളിത്തോഴി,എന്നെന്നും എന്‍ സ്വന്തം.

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച


തണുത്ത കല്‍പ്പടവുകള്‍
അവയുടെ മുകളില്‍
വിയര്‍പ്പൊഴുക്കി കാത്തു നിന്ന്
എങ്ങുനിന്നോ അപ്പോള്‍ കിട്ടിയ
ധൈര്യത്തില്‍ ചാടിക്കേറിയൊരു ചോദ്യം:
“എനിക്കു നിന്നെ ഇഷ്ടമാണ്, നിനക്കോ?”
ഉത്തരം വളരെയെളുപ്പം, വേഗത്തില്‍
“ഇഷ്ടമാണ്, നൂറുവട്ടം...
എനിക്കെന്നെ ഇഷ്ടപ്പെടാതെ വയ്യല്ലോ!”

കാല്പുതയുന്ന മണല്‍പ്പരപ്പ്
തിരകൊണ്ട്, കാറ്റേറ്റ്
കപ്പലണ്ടി കൊറിയ്ക്കുന്നതിനിടയില്‍
അവനവളോട് നാളുകളായി
വീര്‍പ്പുമുട്ടിക്കുന്ന കാര്യം:
“എനിക്കു നീ എല്ലാമാണ്, നീയില്ലെങ്കില്‍...”
മുഴുമിപ്പിക്കും മുമ്പ് അവള്‍:
“ശരിതന്നെ... നീയില്ലെങ്കില്‍ എനിക്കും...
എല്ലാം പറയാനൊരാങ്ങള എനിക്കു വേറാരാ?”

വീടുമുറ്റം, കരിയിലയവിടെയുമിവിടെയും,
ബുക്കുമായിപ്പോയവള്‍ ഗേറ്റും തുറന്ന്
പതിയെ അവന്റെയടുത്തേക്ക്,
അയല്പക്കക്കാരിയുടെ വരവ് അമ്മയോട്
പറയാനായി വായ്തുറക്കുന്നതിനിടയില്‍:
“ഞാനെഴുതിയിട്ടുണ്ട്, എന്റെ മനസിതില്‍”
പെട്ടെന്ന് ബുക്കിലൂടെ കണ്ണോടിച്ച്:
മനസിലുള്ള പലരേയും മറന്നവന്‍:
“എത്രനാളായി ഞാനിതു കേള്‍ക്കുവാന്‍...”



LALI COCHIN

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

ഒരു പ്രണയബന്ധം


ഒരു പ്രണയബന്ധം നില്‍നിര്‍ത്തുന്നതെന്താണ്‌? ഹോട്ടല്‍ മുറിയിലെ മെഴുതിരി വെട്ടത്തിലിരുന്ന്‌ മുഖത്തോടു മുഖം നോക്കി ഭക്ഷണം കഴിക്കുന്നതോ, അതോ മനോഹരമായ സ്ഥലങ്ങളിലെയ്‌ക്ക്‌ വിനോദയാത്ര പോകുന്നതോ, അതുമല്ലെങ്കില്‍ ഓരോ കുസൃതികള്‍ ഒപ്പിക്കുന്നതോ.

പങ്കാളി നല്‍കുന്ന സ്‌നേഹവും കരുതലുമൊക്കെ നിസ്സാരമായി കാണുന്നവരാണ്‌ മിക്കവരും. അതിന് വേണ്ട വിലകല്‍പ്പിക്കാന്‍ പൊതുവേ നമ്മള്‍ തയ്യാറാക്കാറില്ല. ഇതാണ്‌ പല ബന്ധങ്ങളുടെയും തകര്‍ച്ചയിലേയ്‌ക്ക്‌ നയിക്കുന്നതിന്റെ മൂലകാരണവും.

മിക്ക ആളുകളും ആഗ്രഹിക്കുന്നത്‌ അവരുടെ പങ്കാളി എപ്പോഴും സമീപത്തുണ്ടാവണമെന്നും അവരെ പ്രശംസകള്‍ കൊണ്ട്‌ മൂടണമെന്നുമാണ്‌. മധുരിക്കുന്ന വാക്കുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക.

പ്രണയം നേടിയെടുക്കാനുളള ശ്രമത്തില്‍ എല്ലാവരും എന്തും ചെയ്യും. അത് നേടിയെടുക്കുന്നത് വരെ എന്ത് വിട്ടുവീഴ്ച ചെയ്യാനും തയ്യാറാണ്. എന്നാല്‍ ഇഷ്ടപ്പെട്ടയാളെ വീഴ്ത്തി കഴിഞ്ഞുവെന്ന് ഉറപ്പാക്കിയാല്‍ പിന്നെ പലരുടെയും സ്വഭാവം മാറും. അത് വരെ ആ ആളെ വരുതിയിലാക്കാനുളള പരക്കംപാച്ചിലായിരുന്നു.

കക്ഷി വീണു കഴിഞ്ഞു ഇനി തന്നെ പിരിയാന്‍ ആവില്ലെന്ന് അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തുന്പോള്‍ പിന്നെയാണ് ശരിയായ സ്വഭാവം പുറത്ത് വരിക. അപ്പോ പണ്ടെത്തെ പോലെ നിരത്തിവിളിയും സന്ദര്‍ശനവും ഒന്നുമുണ്ടാവില്ല.

അവര്‍ ഇങ്ങോട്ട് സ്നേഹം നിര്‍ലോഭം തന്നിരിക്കണം. എന്നാല്‍ തിരിച്ചങ്ങോട്ട് അതു പോലെ കൊടുക്കാന്‍ മടിയാണ്. ആള്‍ വരുതിയിലായല്ലോ, ഇനി വിട്ടുപോവില്ല എന്നാണ് പലരുടെയും വിശ്വാസം.

വളരെ തിരക്ക് പിടിച്ച ഒരു വ്യവസായി ഐടി [^] മേഖലയിലെ ഒരു യുവതി കാണുന്നു, ഇഷ്ടപ്പെടുന്നു. കാത്തിരുന്നാല്‍ മറ്റാരെങ്കിലും കൊത്തികൊണ്ട് പോവുമോ എന്ന ഭയം കാരണം പുളളിക്കാരന്‍ വേഗം തന്നെ ആ ഇഷ്ടം വെളിപ്പെടുത്തുകയും ചെയ്തു.

യുവതിയ്ക്കും ഇഷ്ടമായി. അങ്ങനെ പ്രണയത്തിന്‍റെ ഏറ്റവും വിഷമകരമായ ഘട്ടം കക്ഷി വിജയകരമായി പൂര്‍ത്തിയാക്കി.

തുടര്‍ന്ന്‌ കാമുകിയുടെ ഓരോ ഫോണ്‍കോളിനായി അയാള്‍ കാത്തിരുന്നു. കാമുകി തുടരെ വിളിക്കുകയും ചെയ്തു പോന്നു.. ഇതെല്ലാം അയാളെ സന്തോഷിപ്പിക്കുകയും ചെയ്‌തു.

എന്നാല്‍ തിരിച്ച്‌ ഫോണ്‍വിളിയ്‌ക്കണമെന്ന്‌ അയാള്‍ക്ക്‌ ഒരിക്കലും തോന്നിയില്ല. അല്ലെങ്കില്‍ ബിസ്നസ് തിരക്കുകള്‍ക്കിടെ അയാള്‍ അത് മറന്ന്. പോരാ‍ഞ്ഞ് കാമുകി വേണ്ടപ്പോള്‍ വിളിക്കുന്നുണ്ടല്ലോ. അത് കൊണ്ട് നോ പ്രോബ്ലം.

പതിയെ പതിയെ കാമുകിയുടെ ഫോണ്‍കോളുകളുടെ എണ്ണം കുറഞ്ഞ്‌ വരുന്നതു ആദ്യമൊന്നും അയാളുടെ ശ്രദ്ധയില്‍ പെട്ടില്ല. തന്റെ വില കുറഞ്ഞ്‌ വരുന്നതായും അയാള്‍ക്ക്‌ തോന്നിയില്ല. അത്‌ അറിഞ്ഞപ്പോഴെക്കും സമയം അതിക്രമിച്ചു കഴിഞ്ഞിരുന്നു.

തന്റെ പ്രണയിനിയ്‌ക്ക്‌ താന്‍ നല്‍കിയ സമ്മാനങ്ങളൊക്കെ തിരിച്ചുവന്നപ്പോഴാണ്‌ സംഭവങ്ങളുടെ പോക്ക്‌ ശരിയായ രീതിയിലല്ലെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞത്‌. അപ്പോഴും കാര്യമറിയാതെ അയാള്‍ കാമുകിയെ ബന്ധപ്പെട്ടുവെങ്കില്‍ ഗുഡ്‌ബൈ എന്ന്‌ വാക്കാണ്‌ അയാള്‍ക്ക്‌ കേള്‍ക്കാനായത്‌.

കടപപാട്

SHEBITECH

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

ജീവന്റെ ജീവനാം കൂട്ടുകാരാ..

ജീവന്റെ ജീവനാം കൂട്ടുകാരാ..
സ്നേഹാമൃതത്തിന്റെ നാട്ടുകാരാ..
പോകരുതേ നീ മറയരുതേ..
എന്നെ തനിച്ചാക്കി അകലരുതേ..
(ജീവന്റെ ജീവനാം..)

എന്നെ ഞാന്‍ കാണുന്ന കണ്ണുകളാണു നീ..
എന്റെ സ്വപ്നങ്ങള്‍ തന്‍ വര്‍ണ്ണങ്ങളാണു നീ..
എന്റെ സ്വരങ്ങള്‍ക്ക് ചാരുതയാണു നീ..
എന്‍ ചുണ്ടില്‍ വിടരും പുഞ്ചിരിയാണു നീ...
നിന്നനുരാഗദീപമണഞ്ഞാല്‍..
തുടരുവാനാകുമോ ഈ യാത്ര..
പോകരുതേ.. നീ അകലരുതേ..
എന്നെ തനിച്ചാക്കി അകലരുതേ..
(ജീവന്റെ ജീവനാം..)

തപസ്സിനൊടുവില്‍ നീ വരപ്രസാദമായ്..
എനിക്കു കൈ വന്ന ജന്മ സുകൃതമായ്..
ഞാന്‍ ചെയ്ത പുണ്യങ്ങള്‍ നീയെന്ന ഗീതമായ്...
ജീവനിലെന്നും തുടിയ്ക്കുന്ന താളമായ്...
നിന്‍ കരലാളനമേല്‍ക്കാതിനിയത്..
നിശ്ചലമാവുകയായിരിക്കും..
പോകരുതേ നീ അകലരുതേ..
എന്നെ തനിച്ചാക്കി അകലരുതേ...
(ജീവന്റെ ജീവനാം..)


Alby_ROSEBOWL @ രാക്കൂട്ടം

നീയും ഞാനും

പ്രണയം തുളുമ്പും ഹൃദയവീണ നീയെങ്കില്‍
തന്ത്രിയില്‍ ശ്രുതി പാടും ഗായകന്‍ ഞാന്‍
താര്‍ത്തേനൊഴുകും പരിമളമലര്‍ നീയെങ്കില്‍
ചുംബിച്ചു മധുവുണ്ണും നീലഭ്രംഗം ഞാന്‍

പൂമരത്തില്‍ നിന്നടരും ഹിമകണം നീയെങ്കില്‍
വിരിമാറിലേന്തി ആലോലമാട്ടും ചേമ്പില ഞാന്‍
ഏകാന്തരാവില്‍ വിരിയും ഏഴിലംപ്പാല നീയെങ്കില്‍
മദഗന്ധം ആലേപനം ചെയ്യും ഗന്ധര്‍വന്‍ ഞാന്‍

അമ്പലക്കുളത്തിലെ ചാരുനീലാരവിന്ദം നീയെങ്കില്‍
പ്രത്യൂക്ഷരശ്മിയാല്‍ താലി ചാര്‍ത്തും കതിരോന്‍ ഞാന്‍
നാണിച്ചു കൂമ്പി നില്‍ക്കും കുമുദിനി നീയെങ്കില്‍
നിലാക്കരങ്ങളാല്‍ പുണരും കാമവല്ലഭന്‍ ഞാന്‍

തേവാരപ്പുരയിലെ തേവാരമൂര്‍ത്തി നീയെങ്കില്‍
അനുരാഗമാല്യം ചാര്‍ത്തിക്കും പ്രേമി ഞാന്‍
പൂമുഖപ്പടിയിലെ സന്ധ്യാദീപം നീയെങ്കില്‍
പൊന്‍പ്രഭ വിതറും നിറകതിര്‍ ഞാന്‍

വ്രീളാവതി മനോഹരി ത്രിസന്ധ്യ നീയെങ്കില്‍
നീള്‍മിഴിത്തടത്തിലെ സന്ധ്യാരാഗം ഞാന്‍
നീലാരവിന്ദായതാക്ഷി വിധുമുഖി നീയെങ്കില്‍
പൂന്തുകില്‍ മുഖപടം ചൂടിക്കും നീരദം ഞാന്‍

പൊട്ടിച്ചിരിച്ചോടും ഗാനമന്ദാകിനി നീയെങ്കില്‍
കളകളം പാടി കൂടെവരും കല്ലോല്ലം ഞാന്‍
സുഗന്ധവാഹിനി കുളിര്‍ക്കാറ്റു നീയെങ്കില്‍
സൌരഭ്യാനുഭൂതിയേകും താര്‍ത്തെന്നല്‍ ഞാന്‍


KADAPPADU

ശിവന്‍ കെ നായര്‍

2010, ജൂലൈ 24, ശനിയാഴ്‌ച

തണുക്കാത്ത മനസ്സ് ....

പ്രിയേ ,..മനതാരില്‍ കുളിരേകിയ ..
ഓര്‍മകളെന്നും ഓര്‍മകളായി ....
ആ നല്ല സുദിനം ഇനി എത്ര നാളു..
കഴിഞ്ഞനനുഭാവിക്ക ..
നിയന്ദ്രിക്കാന്‍ സ്വയമാവാതെ ..
വിങ്ങലുകള്‍ ഇറക്കി വെക്കനാവാതെ ..
വിഷാദമാം രോഗത്തിന്നടിമയായ് .
യിനിയെത്ര കാലം ...
ഓര്‍മകളുടെ ചില്ലകളില്‍ ....
ചേക്കേറുമ്പോള്‍..
നീ എനിക്കു നല്‍കിയ ..
മധുരത്തേന്‍ തുള്ളികളിന്നും ..
മായാതെ നുണയുന്നു ..
നുണഞ്ഞു കൊണ്ടെയിരിക്കയായ്...
അറിയുന്നില്ലേ പ്രിയേ നീ ..
ഏകാന്തതയുടെ ഈ വേദന ...
ഹൃദയം പൊട്ടുന്ന വേദന ...
ഉറങ്ങാത്ത രാവുകളില്‍ ..
കണ്ണീര്‍ മാത്രം തുണയാകുമ്പോള്‍ ..
കണ്ണീരിന്‍റെ നനവില്‍ ...
മന്സ്സെന്തേ തണുക്കാത്തത്....???

2010, ജൂലൈ 23, വെള്ളിയാഴ്‌ച

ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം.

വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.

ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.

മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം.

തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.

ആര്‍ത്തി??ോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!

അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു

മനസ്സെന്ന പൂന്തോട്ടത്തിലെ പനിനീര്‍

" മനസ്സെന്ന പൂന്തോട്ടത്തിലെ പനിനീര്‍ ചെടിയിലെ രക്ത വര്‍ണ്ണ
പൂവായി വിരിഞ്ഞു നിന്ന നിമിഷങ്ങളും.
പിന്നെ മണ്ണിന്‍റെ മാറില്‍ ഇതളുകള്‍ പൊഴിച്ച് ആ രക്ത വര്‍ണ്ണം
ഒരു കടംകഥ ആക്കി...യാത്രയാകുമ്പോഴും ഈ മണ്ണില്‍
ഓര്‍മ്മകള്‍ മാത്രം സമ്മാനിച്ച്‌ ഒരു സായാഹ്ന്നത്തില്‍ ചുവന്നു
തുടുത്ത ആകാശത്തെ സാക്ഷിയാക്കി പറന്നകന്നു പോകുന്ന
രാക്കിളികളെ സാക്ഷിയാക്കി..സ്വയം എരിഞ്ഞടങ്ങുന്ന എന്‍റെ
ജീവിതത്തിന്‍റെ വസന്ത കാലം ഈ മരുഭുമിയില്‍ ഹോമിക്കപ്പെടുമ്പോള്‍...വിദൂരതയുടെ വിഹായസ്സില്‍ വിഷാദമായ മനസ്സിന്‍റെ ഉടമയായ നിനക്ക്...
നിന്‍റെ മനസ്സില്‍ നിറ മലരുകള്‍ വിരിയിക്കാതെ.., കരള്‍ കൊത്തി വലിക്കുന്ന മുള്ളുകള്‍ മാത്രം വലിച്ചെറിഞ്ഞ എന്‍റെ ഓര്‍മ്മകള്‍ മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന നിനക്ക് നല്‍കാന്‍ നിര്‍മലമായ ആ പ്രണയത്തിന്‍റെ ആ നല്ല നാളുകളിലേക്ക് ഒന്ന്
തിരിഞ്ഞു നടക്കാന്‍ ആ മഴ നനഞ്ഞ ഗ്രാമ പാതയില്‍ നിന്നെയും
ചേര്‍ത്ത് പിടിച്ചു നടന്ന നിമിഷങ്ങളുടെ സുന്ദര നാളുകളിലേക്ക്..
നാം തമ്മില്‍ പ്രണയത്തിന്‍റെ ആദ്യ അക്ഷരങ്ങള്‍ കുറിച്ച ആ കല്‍പ്പടവുകളില്‍ , സ്നേഹത്തിന്‍റെയും , പരിഭവത്തിന്‍റെയും
ആ നാളുകള്‍..
നമ്മള്‍ കൊതിച്ചതും പക്ഷെ വിധി തന്നതും രണ്ടും രണ്ടായിരിന്നു.ഹൃദയം പൊട്ടി വേര്‍ പിരിയുമ്പോഴും..
പരസ്പ്പരം ആശംസ്സകള്‍ നേര്‍ന്നു ആശ്വസിപ്പിച്ചു പിരിഞ്ഞ
ആ നിശാതീരം. ...ശാപ വാക്കുകള്‍ ശരം പോലെ നെഞ്ഞിനുള്ളില്‍
കൊത്തി വലിക്കുമ്പോഴും നിനക്ക് തന്ന ഓര്‍മ്മകള്‍..നിന്‍റെ വിധിക്ക് മാത്രം നഷ്ട്ടപ്പെട്ട എന്‍റെ ജീവിതത്തില്‍ ഇപ്പോള്‍ അക്ഷര തെറ്റുകള്‍ വന്നിരിക്കുന്നു. ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാതെ ഞാന്‍ ഏകനാകുന്നു. ആരുടെയൊക്കെയോ ശാപ വാക്കുകള്‍.
ആരും അറിയാതെ പോയ എന്‍റെ മനസ്സില്‍ കാണുന്ന ചിത്രം നിന്‍റെയാണ്.. നിന്‍റെ മാത്രം.."

2010, ജൂലൈ 17, ശനിയാഴ്‌ച

പാതിയില്‍ പൊഴിഞ്ഞ എറ്റെ സ്വപ്നങ്ങള്‍ക്കായി

പാതിയില്‍ പൊഴിഞ്ഞ എറ്റെ സ്വപ്നങ്ങള്‍ക്കായി മീട്ടാനാവത്ത
മോഹവീണയുടെ ഓര്‍ മ്മക്കായ് ഈ ഉപഹാരം ..........
സത്യത്തില്‍ നീയും എന്നെ പ്രണയിച്ചിരിക്കാം ........
നിലാവുള്ള രാത്രികളില്‍ നിന്‍ റ്റെ കാതുകളില്‍ ഒഴുകി
എത്തിയ സ്വരം എന്‍ റ്റെതു മാത്രമാണ്....
പലപ്പോഴും ഞാന്‍ ശ്രദധിക്കാറു. നീ എന്താണു ഇങ്ങനെ? അപ്രതീക്ഷിതമായി
എന്നിലേക്ക് കടന്നുവന്ന നിന്‍ റ്റെ മനസ്സ് ഞാന്‍ മനസിലാക്കുന്നു.
നിനക്കറിയാമോ നിന്നെ ഞാന്‍ എത്രമാത്രം സ്നേഹിക്കുന്നു വെന്ന്.
നിന്‍ റ്റെ പ്രതിബിം ബം നിനക്ക് കാണണം എങ്കില്‍ എന്‍ റ്റെ കണ്ണുകളിലേക്ക് നോക്കുക.
എന്നിട്ടും നിനക്ക് കാണാന്‍ സാധിക്കുന്നില്ല എങ്കില്‍ ....എങ്കില്‍ ....നീ നിന്നോട് തന്നെ ചോദിച്ചു നോക്കു.
സന്ധ്യയുടെ കുങ്കുമം നിറം എനിക്കിഷ്ട്മാണ്.....
പൊന്‍ വെയിലിന്‍ റ്റെ മഞ്ഞനിറം എനിക്കിഷ്ട്മാണ്.....
പൂക്കളുടെ മനോഹാരിത എനിക്കിഷ്ട്മാണ്.....
അതിനെക്കാള്‍ എനിക്ക് എത്രയോ ഇഷ്ട്മാണ്... നിന്‍ റ്റെ കുസ്യതി
നോട്ടവും തോനൂറും പുഞ്ചിരിയും ........
നീ എന്നില്‍ നിന്നും എത്ര അകന്നാലും എനിക്ക്.
നിന്നോട് അത്രമാത്രം അടുക്കുവാനെ കഴിയൂ
കാണാതിരുന്നാല്‍ അര്‍ തഥശൂന്യമാകുന്ന പകലുകളിലും കേള്‍ക്കാതിരുന്നാല്‍
ഉറഞ്ഞാനാവാത്ത രാവുകളിലും എന്നും നെഞ്ചോട്
ചേര്‍ ത്തുവയ്ക്കുന്നത് ഈ സ്നേഹം മാത്രമാണ്.എന്‍ റ്റെ സ്വപ്നങ്ങള്‍ എന്നു നിറയുന്നത് ഈ സ്നേഹത്തല്‍ മാത്രം .
ഹ്യദയത്തില്‍ നിന്നുയരുന്ന സം ​ഗീതം ​എന്നും
സ്നേഹത്തിനറ്റെതു മാത്രമാണ്. തുടിക്കുന്ന മനസ്സും നിറയുന്ന
സ്നേഹവും എന്നും വിലപ്പെട്ടതാകുന്നു വെന്ന്
നിന്നിലൂടെ ഞാന്‍ അറിയുന്നു. അരികില്‍ ഇരുന്നാല്‍ നിന്‍ റ്റെ ഹ്യദയ
സ്പന്ദനഞ്ഞളിലെ സ്നേഹമന്ത്രണം എനിക്ക് കേള്‍ക്കാം അകലത്താവുബൊള്‍ ഒരു തെന്നലായെന്നെ തഴുകുന്നതും ഞ്ഞാനറിയുന്നു. എന്‍ റ്റെ ജീവിതത്തിലെ
ഏറ്റവും വലിയ ഭാഗ്യമാണത്. എന്‍ റ്റെ സ്നേഹം നിന്നെ വേദനിപ്പിച്ചു.
എങ്കില്‍ ക്ഷമിക്കണം എനിക്കു നിന്നോടുള്ള സ്നേഹം പലപ്പോഴും
എന്നെ കൂട്ടി കോട്ടുപോകുന്നത് എനിക്ക് എപ്പോഴൊക്കെയോ നഷ്ട്പ്പെട്ടുപോയ സ്നേഹത്തിലേക്കണ്. സ്വപ്നം മയങ്ങുന്ന നിന്‍ റ്റെ കണ്ണുകളോ
അരുണാ ഭയര്‍ ന്ന നിന്‍ റ്റെ കവിള്‍ തടങ്ങളോ. അതോ തനി ഗ്രാമീണ ശാലീനതയോളം ​ വെല്ലുന്നനിന്‍ റ്റെ സൌന്ദര്യമോ എന്നെ അകര്‍ ഷിച്ചത് എന്ദോ അത് എനിക്ക് അറിയില്ല. മുറ്റത്തെ മന്ദാരപുഷ്പത്തെ മെല്ലെ ഉലച്ചെത്തിയകാറ്റ് അന്നെന്‍ റ്റെ കാതില്‍ മെല്ലെ മാന്ത്രിച്ചു. നീ എന്‍ റ്റെതാണെന്ന്. എന്‍ റ്റെത് മാത്രമാണെന്ന്.... ശബ്ദ്ദിച്ചു കൊണ്ടിരിക്കുന്ന നാഴിക മണികള്‍ക്ക് ഇടയിലും എന്തിനേറെ വായിക്കുവാന്‍ എടുക്കുന്ന പുസ്തകതാളുകളിലെ കറുത്ത അക്ഷരങ്ങള്‍ക്ക് ഇടയിലും തെളിയുന്ന നിന്‍ റ്റെ ഈ സുന്ദര രൂപം . എനുക്ക് ഒരിക്കലും മരക്കാന്‍ സാധിക്കില്ല. കാരണം ​അത്രയ്ക്കും നിന്നെ ഞാന്‍ സ്നേഹിക്കുന്നു. ഒരു പാട് ഇഷ്ട് ത്തേടെ നിഎത്ര അകലെ ആയിരുന്നാലും മനസ്സിന്‍ റ്റെ കോണില്‍ ഒരു വിങ്ങലായിഎന്നും സ്നേഹം ​ഒരു വിശ്വാസ്മാണ്. എനിക്ക് നീയും നിനക്ക് ഞാനും എന്നുള്ളത്തിനുള്ള വിശ്വാസം . വിശ്വാസം ​എന്ന് ഇല്ലാതാകുന്നുവോ നമ്മളും ഉണ്ടാവില്ല. വേര്‍ പിരിയലിന്റെ നിമിഷം ​വരെ ആ സ്നേഹം ​അതിന്റെ ആഴം ​തിരിച്ചറിയുന്നില്ല. ഞാന്‍ കടന്നു പോയ വഴിയില്‍ കണ്ടുമുട്ടിയ പലമുഖങ്ങളിലും അവരുടെ ഒരോചിരിയിലും നീ എത്തിയോ? എന്ന് ചോദിക്കുന്നതുപോലെ തോന്നി. പലത്തയി വെട്ടിമുറിക്കപ്പെട്ട എന്‍ റെ മനസ്സിനെ ഓര്‍ മ്മകള്‍ തുന്നി ചേര്‍ ത്തപ്പോള്‍ അറിഞ്ഞിട്ടും അറിയാതെ പോയ, വിടരാന്‍ കൊതിച്ചിട്ടും വിരിയാതെ പോയ, എന്‍ റെ സ്വപ്നങ്ങള്‍ ഒരു കടലാസ്സില്‍ കുറിചിട്ടു എന്നു മാത്രം ​. എത്രക്കൂട്ടി ചേര്‍ ത്തിട്ടും എവിടെയൊക്കെയോ പിഴയ്ക്കുന്നു . കണ്ണുകളില്‍ നനവുമായി, ചുണ്ടില്‍ പുഞ്ചിരിയുമായി, വായിച്ചെടുക്കുവാന്‍ മഷിപുരണ്ട മനസ്സുമായി എന്റെ പ്രിയപ്പെട്ടവള്‍ ക്കായി.................

2010, ജൂലൈ 5, തിങ്കളാഴ്‌ച

പ്രണയലേഖനം

പ്രണയം ​നിറയുന്ന മനസ്സുമായി ഉറങ്ങാന്‍ പോവുബോഴാണ്‌ പലപ്പോഴും നിനക്കുള്ള പ്രണയലേഖനങ്ങള്‍ പിറക്കുന്നത്‌. എഴുതാന്‍ തുടങ്ങുബോള്‍, പക്ഷേ വാക്കുകള്‍ പിടിതരാതെ ഒഴിഞ്ഞുമാറുന്നു. നിന്നോടുള്ള ഇഷ്ട്ത്തിനു പകരം ​വെയ്ക്കാനുള്ള വാക്കുകള്ളുടെ ശേഖരം ​എന്‍ റെ പക്കലില്ലെന്ന് തിരിച്ചറിയുബോഴാണ്‌ നിനക്കുമുന്നില്‍ ഞാനൊരുപാട് ചെറുതാകുന്നത്.
കാബസിലെ പ്രസഗവേദികളില്‍ അഗ്നിച്ചിറകുള്ള വാക്കുകള്‍ വാരിയെറിഞ്ഞു നടന്ന നാളുകലെന്നോ പരിചയപ്പെടുബോള്‍, കുസൃതി നിറഞ്ഞ നിന്‍ റെ കണ്ണുകളിലൊളിപ്പിച്ച, ആഴമുള്ള അഭിനന്ദനങ്ങളിലൂടെ നമ്മുടെ പ്രണയത്തിന്‌ കാലം ​വരുത്തിയ നിറഭേദങ്ങളത്രെ!
എനിക്കുവേണ്ടിമാത്രം വിടര്‍ ന്നിരുന്ന ഹൃദയമിടിപ്പിന്‍ റെ നിഷ്കളങ്കതയുള്ള നിന്റെ പുഞ്ചിരി സ്വന്തമാക്കിയപ്പോള്‍ ലോകം ​പിടിച്ചടക്കിയ ആവേശമായിരുന്നു...... ആര്‍ ക്കും നിയന്ത്രിക്കാന്‍ കഴിയാത്തവനെന്ന അഹങ്കരിച്ചിരുന്ന എന്റെ ശ്വാസഗതിപോലും എത്രപ്പെട്ടന്നാണ്‌ നിന്റെ നിയന്ത്രണത്തിലായത് എന്റെ നഷ്ട്ങ്ങളില്‍ എന്നെക്കാള്‍ ദുഃഖിയിക്കുന്ന, എന്റെ വേദനകളില്‍ സാന്ത്വനത്തിന്റെ മഴത്തുള്ളികളാവുന്ന നിന്റെ സാന്നിദ്ധ്യമണ്‌ ഇന്നന്റെ ജീവസ്പന്ദനം ​. ഇടിമിന്നലുകള്‍ ഇരബുന്ന മനസ്സ്, നീയടുത്തെത്തുബോള്‍ എത്രപെട്ടന്നണ്‌ ശാന്തമവുനത്. നിന്റെ മടിയില്‍ തലചായ്ക്കുബോള്‍, നിന്റെ കൈവിരലുകള്‍ എന്റെ മുടിയിഴകള്‍ തഴുകുബോള്‍, നിന്റെ ഉള്ളിലെ പ്രണയമത്രയും എന്റെ നെഞ്ചിലേയ്ക്ക് പകരുബോള്‍ മനസില്‍ തെളിയുന്ന സ്നേഹനിലാവിന്‌ സംഗീതത്തിന്റെ നിറമാണെന്ന്‌ ഞാനറിയുന്നു.ആത്മ്‌ സുഹ്യത്തുക്കള്‍ക്കുപ്പോലും കത്തെഴുതാന്‍ മടിക്കുന്ന ഞാന്‍ ഒരാഴ്ചക്കുള്ളില്‍ ഏഴുകത്തുകള്‍ നിനക്കായി എഴുതി. പക്ഷേ എഴുതിയതോന്നും മതിയായില്ല എന്നൊരുതോന്നല്‍ ഉള്ളില്‍ തുളുബുന്ന സ്നേഹം അക്ഷരങ്ങളില്‍ വന്നു നിറയുന്നില്ലെന്ന് . മുടിയിഴകളാല്‍ വിരലുകോര്‍ ത്ത്‌ കണ്ണുകളിലെ പ്രണയം ​ മൊഴികളിലെ പ്രേമം ​നെഞ്ചിലേറ്റുവാങ്ങി നിന്റെ മടിയില്‍ കിടക്കുബോള്‍ മനസില്‍ നിറയുന്ന നിലാവിന്‌ സംഗീതത്തിന്റെ നിറമാണ്‌. മധുരമുള്ള വാക്കുകള്‍ക്ക് സുഗന്ധമുള്ള പൂക്കളാകാന്‍ കഴിഞ്ഞങ്കില്‍ എത്ര പ്രണയഹാരങ്ങള്‍ ഞാന്‍ കോര്‍ ത്തേനേ!.............

2010, ജൂലൈ 2, വെള്ളിയാഴ്‌ച

കനവിലൂടെ ഒരു യാത്ര...




മനസ്സിലെന്നുമൊരു മന്ദമാരുതന്‍ മാത്രമായിരുന്നു..നീ എത്തുവോളംആടിക്കളിച്ചില്ല, അതാരെയും മാടിവിളിച്ചില്ലഗാഡമായ നിദ്രയിലായിരുന്നു എന്‍റെ മനസ്സ്.... നീ വരുവോളം..കാര്‍മേഘങ്ങളില്ല,കൊടുംങ്കാറ്റുമില്ല...നീ വരുവോളംശാന്തമായ മലര്‍ വാടി മാത്രമായിരുന്നു എന്‍റെ മനസ്സ്..പെടുന്നെനെ നീ എന്നിലേക്കു വന്നു..ഒരു മഴത്തുള്ളിയായിഅപ്പോഴും എന്‍റെ മനസ്സ് ഗാഡനിദ്രയിലായിരുന്നുമെല്ലെ മെല്ലെ നീ എന്നെ തൊട്ടു...അതറിഞ്ഞില്ല എന്നു ഞാന്‍ സ്വയം പറഞ്ഞുഒരു മഴചാറ്റലായി നീ എന്നില്‍ വന്നുകൊണ്ടേയിരുന്നുഅതിലെന്‍റെ മനസ്സിന്‍റെ മലര്‍ വാടികള്‍ പൂക്കുന്നതും ഞാനറിഞ്ഞുഅതിന്‍റെ സുഗന്ധം അറിയാതെ പോകുവാനെനികാവുമായിരുന്നില്ല...കാരണംആ ഗാഡനിദ്രയില്‍ നിന്നുഞാനെന്നേയുണര്‍ന്നിരുന്നുഞാന്‍ നിന്നിലൊരു പൂക്കാലം തീര്‍ത്തിരുന്നു..ഒന്നും നീയറിയാതെ പോയിരുന്നു...ആ മഴയില്‍ തളിര്‍ത്ത മലര്‍ വാടി നീ കണ്ടിരുന്നില്ല..ഒടുവില്‍ ആര്‍ത്തട്ടഹസിച്ചു പെയ്ത മഴയില്‍ എന്‍റെ ഇതളുകള്‍ കൊഴിയുന്നതും നീ കണ്ടതേയില്ല..അപ്പോഴും നീ എവിടെയോ പെയ്യുകയായിരുന്നു..നിന്‍റേതുമാത്രമായ സ്വപ്നലോകത്തു...ഒരോ ഇതളുകള്‍ കൊഴിഞ്ഞു വീഴുബോഴും..ആമലര്‍ വാടി നനുത്തമഴയായി നീ വരുന്നതും കാത്തിരിക്കുകയായിരുന്നു...ഒരിക്കല്‍ കൂടി സൊരഭ്യം പരത്താന്‍പൂബാറ്റകള്‍ പാറിപറന്ന ഈ മലര്‍ വാടിയില്‍ ഇന്നു സുഗന്ധമില്ല...ഇളം തെന്നലില്ലവാടികൊഴിഞ്ഞ പൂക്കള്‍ക്ക് മരണമന്ത്രം മാത്രംവരണ്ടനിലങ്ങളിലെ ആ ആത്മാക്കള്‍, നിന്നോടൊരിക്കല്‍ ചോദിക്കും"ആത്മമിത്രമേ, നിനക്കുമില്ലേ ഒരു മനസ്സ്..ഞാന്‍ നിന്നില്‍ കണ്ടതും നീയെന്നില്‍ കാണാതെ പോയതുമതെന്താണ്"ഞെട്ടിയുണര്‍ന്ന് ചുറ്റും നോക്കിയ ഞാന്‍ -കണ്ടതു ഇരുട്ടു മാത്രം, കേട്ടതു ഇരുട്ടിന്‍റെ താളവുംഞാന്‍ കനവിലൂടെ യാത്ര ചെയ്യുകയായിരുന്നോ..എന്നെ തഴുകിയുണര്‍ത്തിയതു ഒരു കനവുമാത്രമായിരുന്നുവോ..വീണ്ടും ഞാന്‍ കണ്ണടച്ചു..പരാതികളില്ലാതെ..പരിഭവങ്ങളില്ലാതെആ കനവിലൂടെ ഒരിക്കല്‍ കൂടി യാത്ര ചെയ്യുവാന്‍....

2010, ജൂൺ 29, ചൊവ്വാഴ്ച

അന്നുമിന്നുമെന്നും

അന്നു നിന്നരികിലിരിക്കാന്‍ കൊതിച്ചു ഞാന്‍ ,നിന്‍ സാമീപ്യം എന്നുമാസ്വതിച്ചിരുന്നു ഞാന്‍എന്തിനാണെന്നറിയില്ല എന്തുകൊണ്ടെന്നറിയില്ലനീ എന്നിലെന്നും ഒരു സ്വപ്നമായ് ജ്വലിച്ചു നിന്നുസ്വപത്തിലെന്നരുകില്‍ വന്ന ദേവതയോ?അതോ എന്‍ ജീവന്റെ അന്തര്നാളമോ?എന്‍ ജീവനല്ലേ നീ ? പ്രാണനല്ലേ?എന്‍ ജന്മജന്മാന്തരങ്ങളിലെ തോഴിയല്ലേ?ഇന്ന് നിന്‍ മടിയില്‍ തലചായ്ചച്ചുറങ്ങുവാന്‍ മോഹം,ഇന്നും നിന്നോട് ചേര്‍ന്നിരിക്കാന്‍ മോഹം.നമ്മുടെ ആരോമലാം പിഞ്ചു പൈതലിനെതാരാട്ട് പാടിയുറക്കുവാനും മോഹം.ഇനിയുമുന്ടോരുപാടു മോഹങ്ങള്‍,അറിയാം അവയ്ക്കവസാനമില്ലന്നും പക്ഷെ,പിരിയുവാന്‍ വയ്യ നിന്നെ, നഷ്ട്ടപെടുവാനും വയ്യ,തുടരാം സഖീ നമ്മുക്കീ ജിവിതയാത്ര..

2010, ജൂൺ 28, തിങ്കളാഴ്‌ച

ചന്ദന മണമുള്ള പെണ്ണു

ചന്ദന മണമുള്ള പെണ്ണു..

ചന്ദ്രിക ചേലുള്ള കണ്ണു..

കയ്യിലൊരു താലം പുണ്യവും

ഹൃത്തിലൊരായിരം നന്മയും.

നാണത്തില്‍ കിളി മൂളിയൊരീണത്തിലും

മുളം തണ്ടില്‍ ഇളം കാറ്റൂതിയ ചൂളത്തിലും കേട്ടു
ഞാനൊരു ശുഭ പ്രണയത്തിന്‍ കാവ്യമാലിക

താളത്തില്‍ പുഴയൊഴുകുമോളത്തിലും

പാഴ്‌ മണലില്‍ പൂവിതറിയ പൂമരത്തണലിലും

കണ്ടു ഞാനൊരു
മധു പ്രണയത്തിന്‍ ചിത്രലേഖ

ചന്ദന മണമുള്ള പെണ്ണു..
ചന്ദ്രിക ചേലുള്ള കണ്ണു..
കയ്യിലൊരു താലം പുണ്യവും
ഹൃത്തിലൊരായിരം നന്മയും.

കടപ്പാട്

രാജേഷ്‌ നായര്‍

എങ്ങനെ ഞാന്‍ മറക്കും നിന്നെ

എങ്ങനെ ഞാന്‍ മറക്കും നിന്നെ

എങ്ങനെ ഞാന്‍ മറക്കും

എന്നിനി കാണും ഞാനാ

പൂമിഴി എന്നിനി കാണും

ഞാന്‍ കുളിര്‍ ചന്ദനക്കുറി മദ്ധ്യേ

ചെറു നുള്ളു കുങ്കുമം

പുരണ്ടൊരു നെറുകയില്‍

എന്നിനി ഉമ്മ വെയ്ക്കും

ഞാന്‍ ഉമ്മ വെയ്ക്കും

എങ്ങനെ ഞാന്‍ മറക്കും

നിന്നെ എങ്ങനെ ഞാന്‍ മറക്കും

എന്നിനി കേള്‍ക്കും ഞാനാ മധുമൊഴി

എന്നിനി കേള്‍ക്കും

ഞാന്‍ തളിര്‍ തുളസിക്കതിര്‍ ചൂടിയ

തിരുമുടിയഴകില്‍ തൂവുമൊരു നീര്‍ക്കണം

എന്നിനി തൊട്ടു നോക്കും

ഞാന്‍ തൊട്ടു നോക്കും

ഒരു പിടി മണ്ണായി എന്നിനി ഞാനും നിന്‍ കൂടെ..

തൂവെള്ളിത്താരമായി ഞാനും

ആശാഗഗനത്തിലുദിക്കുമ്പോള്‍

ഓര്‍ക്കുമൊ നീയെന്‍ കൂട്ടുകാരി..

2010, ജൂൺ 27, ഞായറാഴ്‌ച

ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.



ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു.സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഇന്‍റര്‍വെല്‍ സമയത്ത് നടയിറങ്ങി ഓടിവന്ന അവളും നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്‍ കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു മുതലായിരുന്നു പ്രേമത്തിന്‍റെ തുടക്കം. വീഴ്ചയുടെ ഓര്‍മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്‍ മുറിവിന്‍റെ ഒരു പാടു വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്‍ പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്‍ വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതു ‍ഞാന്‍ കേട്ടു.ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്‍ അതു ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന് അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്‍ക്കു സൗന്ദര്യമുണ്ടായിരുന്നു, കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.അവിടെയായിരിക്കണം തുടക്കം.ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ ആ മുറിവായിരുന്നു എന്‍റെ പ്രണയം. അതിന്‍റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്‍ വീണ്ടും സ്കൂളില്‍ വരാന്‍ തുടങ്ങിയ അന്നുമുതല്‍ ഞാനവളെ പ്രേമിച്ചു തുടങ്ങി. എന്‍റെ കൂട്ടത്തില്‍ പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്‍ക്ക് എന്നോടില്ലാത്തതും അതായിരുന്നു.അന്നത്തെ ആ കുട്ടിയിടിക്കു ശേഷം കണ്ണുകള്‍ കൊണ്ടുപോലും കൂട്ടിയിടിക്കാതിരിക്കാന്‍ ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്‍റെ മനസ്സില്‍ അവളുടെ നെറ്റിയിലുള്ളതിനെക്കാള്‍ വലിയ മുറിപ്പാടുകള്‍ വീഴ്ത്തി.ആ മുറിവുകളില്‍നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്‍ ഞാന്‍ നട്ട പ്രണയമെന്ന ചെമ്പകം വളരാന്‍ തുടങ്ങി. ആരുമറിയാതെ, അവള്‍ പോലുമറിയാതെ, അതങ്ങനെ വളര്‍ന്നു പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ അലട്ടിത്തുടങ്ങി.മിക്സ്ഡ്സ്കൂളിന്‍റെ സ്വാതന്ത്ര്യങ്ങളില്‍നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്‍ എന്ന കാരാഗ്രഹത്തിലേക്ക് പഠനം മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്‍ക്കുന്ന ആ ചെമ്പകത്തിന്‍റെ വേരോട്ടവും വലിപ്പവും ഞാനറിഞ്ഞത്.അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്‍റെ അടുത്ത ഉന്നം. തുടര്‍ച്ചയായി തിരമാലയടിച്ചാല്‍ മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന കുമാരനാശാന്‍ കവിതയെ മനസ്സില്‍ ധ്യാനിച്ച് എന്നുമവള്‍ക്കു ഞാന്‍ പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്‍ അതില്‍ മികച്ച ഒരെണ്ണം എന്ന തോതില്‍ അവള്‍ക്ക് നല്‍കിപ്പോരുകയും ചെയ്തു. ആഴ്ചകളും മാസങ്ങളും അതു തുടര്‍ന്നു. ഞാന്‍ അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ എണ്ണം നൂറ് തികഞ്ഞ അന്ന് അവള്‍ എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ അതേറ്റുവാങ്ങി, രണ്ടും കല്‍പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്‍ പുസ്തകം എവിടെയോ വലിച്ചെറിഞ്ഞ്, കപ്പക്കാലായില്‍ പോയിരുന്ന് ആ വിശുദ്ധലേഖനം പൊട്ടിച്ചു.ആര്‍ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്‍ കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.മേലാല്‍ എന്‍റെ പുറകേ നടക്കരുത്....!!അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്‍ക്ക് ഞാനൊരു മറുപടി കത്തെഴുതി. പിറ്റേന്ന് അവള്‍ വരുന്ന വഴിയില്‍ കാത്തുനിന്ന് അവള്‍ക്കതു കൈമാറി.ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.അവള്‍ വായിച്ചു കാണും. അതിങ്ങനെയായിരുന്നുനാളെ മുതല്‍ ഞാന്‍ മുന്‍പേ നടന്നോളാം....!!അതവള്‍ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്‍റെ കഷ്ടപ്പാടുകള്‍ക്ക് ഒരറുതിയായി. വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യം ‍ഞാനങ്ങനെ വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെ നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട് കഴിഞ്ഞ ആറേഴുവര്‍ഷം ഞങ്ങള് ആത്മാര്‍ഥമായി പ്രണയിച്ചു.എല്ലാ പ്രണയങ്ങളുടെയും ഒടുവില്‍ സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു നിര്‍ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്‍ കഷ്ടപ്പെട്ടു സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്‍ക്കു ഭയങ്കര നിര്‍ബന്ധം- കല്യാണം കഴിച്ചേ തീരു... അവളുടെ വീട്ടില്‍ കല്യാണാലോചനകള്‍ മുറപോലെ നടക്കുന്നു. എന്‍റെ വീട്ടില്‍ ചേട്ടന്‍മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്‍ ഓരോ ദിവസവും എന്ന മട്ടില്‍ ആലോചനകളുമായി എത്തിയതോടെ കൊച്ചിന്‍റെ കോളജില്‍പ്പോക്കു നിന്നു. എന്നും കട്ടന്‍കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ മുന്നില്‍ച്ചെന്ന് ചമഞ്ഞുനില്‍ക്കാനും പിന്നീട് ആട്ടിന്‍കൂടിനടുത്തുവച്ചു നടക്കുന്ന സൗഹൃദഅഭിമുഖത്തില്‍ പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം ചുരുങ്ങി.എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ മുടക്കത്തപാല്‍ മുതല്‍ ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്‍ ആ കല്യാണാലോചനകളെല്ലാം ഞാന്‍ മുടക്കിപ്പോന്നു.ദൈവത്തിനു നന്ദി!ഈ ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.അവളുടെ അപ്പന്‍ ഇറച്ചിവെട്ടുകാരന്‍ അന്ത്രോസു ചേട്ടനു മുന്നില്‍ ഞാനൊരു പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്‍ ഞാന്‍ ഒരു പാഴായിരുന്നു. സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.ഈ ദുരവസ്ഥയില്‍ പലവഴിക്കു മണിയടിക്കാന്‍ നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്‍ തുടങ്ങി. എന്‍റെ ചങ്കുപൊട്ടി.ഇനിയിപ്പോള്‍ അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്‍പ് ഒഫിഷ്യലായി അവളുടെ വീട്ടില്‍പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്‍പ് തന്‍റെ വീട്ടില്‍ കാര്യമറിയിക്കണം. ഇപ്പോള്‍ പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്‍ തന്നെയായിരുന്നു. എന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്‍ സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച ഘട്ടത്തിലാണ് ഞാന്‍ അവളോട് അങ്ങനെ പറഞ്ഞത്.നമുക്ക് ആത്മഹത്യ ചെയ്യാം....?!!!ഈ ലോകത്തില്‍ നമുക്കു സ്വൈര്യമായി ജീവിക്കാന്‍ പറ്റില്ല. ആ നിലയ്ക്ക് മരിച്ച് സ്വര്‍ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്‍റെ ഉള്ള ജീവന്‍ അതോടെ പോയിക്കിട്ടി!!!പിറ്റേന്നു മുതല്‍ എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി കൂടുതല്‍. ഞാന്‍ അങ്ങോട്ടിട്ട ഐഡിയ ആയതിനാല്‍ ഞാന്‍ തന്നെ എങ്ങനെ തട്ടിത്തെറിപ്പിക്കും?!!ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു.എങ്ങനെ മരിക്കണം???തുങ്ങിച്ചാകാന്‍ അവള്‍ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്‍ മരിക്കുമെന്നുറപ്പില്ല. കടലില്‍ ചാടിയാലും അതുതന്നെ സ്ഥിതി. ആ നിലയ്ക്ക് ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്‍ തന്നെപറഞ്ഞുതന്നു. അതാവുമ്പോള്‍ ഒറ്റസെക്കന്‍ഡില്‍ തീരുമാനമാവും!!മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ട്രെയിന്‍ വരുന്നതു വരെ പാളത്തില്‍ തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്‍ വരുമ്പോള്‍ മുന്നോട്ടു ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്‍ തിരുത്തിത്തന്നു.പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട് അവള്‍ എടുത്തു ചാടി.ഡും!!ഞങ്ങളു മരിച്ചു.പത്തു സെക്കന്‍ഡിനകം ഞങ്ങളു സ്വര്‍ഗത്തില്‍ ചെന്നു. വിമാനത്തേല്‍ കേറി മുംബൈയില്‍ എത്തണേല്‍ വേണം ഒന്നരമണിക്കൂര്‍. സ്വര്‍ഗത്തിലേക്ക് അത്രയും പോലും ദൂരമില്ലെന്ന് അപ്പോള്‍ ആണു മനസ്സിലായത്.ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.ഭൂമിയില്‍ ഒരുമിച്ചു ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാത്തതിനാല്‍ വന്നതാണ്. ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.ശരി. ഒരുവര്‍ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്‍ ആരുടെയും ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം. ദൈവം റൊമാന്‍റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും പറ‍ഞ്ഞ് ഒരുവര്‍ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.പിറ്റേന്നു മുതല്‍ ടിപരിപാടി തുടങ്ങി.രാവിലെ മുതല്‍ ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു മുതല്‍ രാത്രി ഉറങ്ങാന്‍ പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം. സ്വപ്നത്തിലും പ്രണയം.ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്‍ത്തമാനം പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്‍ ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും പ്രതീക്ഷിച്ചുകൊണ്ടുള്ള ആ പ്രണയത്തിന്‍റെ ത്രില്ല് ഈ പ്രണയത്തിനില്ലെന്നു സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കി.എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്‍ എന്തു വിചാരിക്കും എന്നു കരുതി ഞാന്‍ വീണ്ടും പ്രണയം തുടര്‍ന്നു. അവളും.എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്‍ പിടിവാശിക്കാരന്‍. അവളാണേല്‍ മുന്‍ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്‍ സമയവുമുണ്ടായിരുന്നില്ല. പക്ഷേ, ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്‍ രാത്രി വരെ ഇത്തിള്‍ക്കണ്ണി പോലെ അവളു കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല. അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്‍റെ തുടര്‍ച്ചയെന്നോണം അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.പിന്നെയൊരു ഭീഷണിയും- ഇനി മേലാല്‍ താന്‍ എന്‍റെ പിന്നാലെ നടക്കരുത്!!!നാളെ മുതല്‍ ഞാന്‍ മുന്നാലെ നടന്നോളാം എന്നു പറയാന്‍ ഞാന്‍ പോയില്ല. എന്‍റെ പട്ടിപോകും!!!പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്‍പേ കല്യാണം നടത്തണമെന്ന നിര്‍ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.കരഞ്ഞുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്‍റെ ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!

കടപ്പാട്

രാജേഷ്‌ നായര്‍

2010, ജൂൺ 26, ശനിയാഴ്‌ച

"ആകാശം കാണാതെ പുസ്തകത്തില്‍ ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"

"ആകാശം കാണാതെ പുസ്തകത്തില്‍ ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"എന്ന് പറഞ്ഞ് കുഞ്ഞുനാളില്‍ആ മയില്‍പീലി തന്നത് അവളായിരുന്നു..നല്ല ചന്തമായിരുന്നു.....അവളുടെ കണ്ണുകള്‍ പോലെകുഞ്ഞു മുഖം പോലെ മൃദുലവും..ആകാശം കാണാതെപീലിയറിയാതെഎന്നും എന്റെ കണ്ണുകള്‍ പുസ്തകതാളില്‍ ..അക്ഷരങ്ങള്‍ ചിതറിയ താളുകളില്‍പീലിക്കൊപ്പം ഒരു മക്കളെയും കണ്ടില്ല...പിന്നീടെപ്പോഴോപീലി തന്നവള്‍ പറഞ്ഞു"നീ എണ്ണിക്കോ ഞാന്‍ ഒളിക്കാം "ഞാന്‍ അക്കങ്ങളില്‍ ഒളിച്ചുഅവള്‍ മേഘങ്ങള്‍കിടയിലുംഅക്കങ്ങളെല്ലാം എണ്ണി തീര്‍ന്നുഅവള്‍ വന്നില്ല .പക്ഷെതാഴെ വീണുടഞ്ഞ വളപൊട്ടുകളില്‍വിരഹം തീര്‍ത്തൊരുവിളറിയ ചിത്രം ഞാന്‍ കണ്ടുഇന്നും എന്റെ കണ്ണുകള്‍പുസ്തകതാളിലേക്ക് ........പീലി ഇനിയും പ്രസവിച്ചില്ലപീലി തന്നവള്‍ മേഘങ്ങളിലിരുന്നു ചിരിക്കുന്നു"പീലി പ്രസവിക്കില്ലെടാ മണ്ടൂസേ "എന്ന് ചൊല്ലി മിഴികള്‍ തുടയ്ക്കുന്നുബാല്യം നഷ്ടമായ കുഞ്ഞു കണ്ണുകളില്‍അമ്മയുടെ രക്തം വറ്റിയ മുഖംപിച്ചവെച്ചു നടന്ന അച്ചന്റെ വിരല്‍ തുമ്പും..കരിമഷി മറന്ന മിഴികള്‍ വിതുമ്പുന്നുആ ഒഴുക്കിനെ തടയാന്‍ഒരു കടലിനും കഴിഞ്ഞില്ല ..ഹൃദയം തകര്‍ന്ന കണ്ണുകള്‍ചോരയെ പ്രസവിച്ചു..രാത്രിയുടെ ഭാരങ്ങളില്‍ എല്ലാ ജീവികളുംമയക്കത്തിന്റെ പ്രേതത്തെ തേടുമ്പോള്‍അവള്മാത്രംമേഘങ്ങളിലിരുന്ന് ഭൂമിയിലേക്കിറങ്ങാന്‍മഴനൂലുകള്‍ നെയ്യുകയായിരുന്നു ...........ഇന്നലെ സന്ധ്യക്ക്‌ പെയ്ത മഴയില്‍എന്റെ നെഞ്ചില്‍ വീണു പൊള്ളിയത്‌അവളുടെ കണ്ണുനീര്‍ ആയിരുന്നോ...?ആ മഴയ്ക്ക്‌ അണിയാന്‍ ബാക്കിവെച്ചകരിവളകളുടെ നിറമായിരുന്നോ...??ആ മഴ സംഗീതത്തിനു താള മിട്ടത് നഷ്ടമായഅവളുടെ കുഞ്ഞു മോഹങ്ങളോ...??മണ്ണിലെ നഷ്ടതീര്‍ത്ഥങ്ങളിലെയ്ക്ക്അമ്മയുടെ മാറിടത്തിലേയ്ക്ക്ആ മഴ ആര്‍ത്തലച്ചു പെയ്യുകയാണ് ...

ബൈ
രാജേഷ്‌ നായര്‍

പ്രണയം

ഒരു കുഞു കടലാസ്സു തുണ്ടില്‍
എന്‍ സ്നേഹം ​ഒതുക്കാന്‍ അവുകയില്ല,
നി അരിയുന്നിലെങ്കിലും
എന്‍ പ്രണയ്യ യമുന
എന്നും നിന്നില്‍ തനയലോ
ഒഴുകിയിരുനത് ?
അകലങ്കലില്‍ നിന്നു പോലും
നിന്‍ ഹൃദയ സ്പന്ദനം
എനിക്കു കേള്‍ക്കാം ,
നിന്നിലലിയം മവ്നത്തില്‍
ഈണം പോലും
ഒരു മധുര ഗാനമായിതോന്നം

2010, ജൂൺ 25, വെള്ളിയാഴ്‌ച

മനസ്സുകളില്‍ നിന്ന് പ്രണയം ഒഴിഞ്ഞുപോകുന്നു

പ്രണയം എപ്പോള്‍ ആരംഭിക്കുന്നു എന്നത് ആര്‍ക്കും മുന്‍‌കൂട്ടി പറയാനോ പിന്നീട് ഓര്‍ത്തെടുക്കാനോ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രണയിച്ചു വിവാഹിതരായവര്‍ പിന്നീട് ആലോചിച്ചു നോക്കിയിട്ടുണ്ടോ, എപ്പോഴാണ് അവര്‍ക്ക് പരസ്പരം ആദ്യമായി പ്രണയം തോന്നിയതെന്ന്? അത് കണ്ടെത്താനോ തിരിച്ചറിയാനോ പെട്ടെന്ന് കഴിഞ്ഞെന്നു വരില്ല. പ്രണയം അവസാനിക്കുന്നതും അങ്ങനെയാണ്. സാവധാനം, പല പല കാരണങ്ങളാല്‍ മനസ്സുകളില്‍ നിന്ന് പ്രണയം ഒഴിഞ്ഞുപോകുന്നു.പ്രണയിച്ചു വിവാഹിതരായവര്‍ അധികം വൈകാതെ വിവാഹമോചനത്തിലെത്തിച്ചേരുമ്പോള്‍ അത്ഭുതം തോന്നാറുണ്ടോ?വിവാഹത്തിന് ശേഷം പ്രണയം നഷ്ടപ്പെടുന്നതാണ് കാരണം. പ്രണയം എങ്ങനെ നഷ്ടപ്പെട്ടു എന്ന് അവര്‍ക്കുപോലും ചിലപ്പോള്‍ കണ്ടെത്താനാവില്ല. പല കാരണങ്ങള്‍, പല അഭിപ്രായ വ്യത്യാസങ്ങള്‍ പ്രണയനഷ്ടത്തിലേക്ക് നയിക്കുന്നു.താന്‍ ഉറങ്ങുന്നത് തന്‍റെ ശത്രുവിനൊപ്പമാണ് എന്ന് തിരിച്ചറിയുന്നതോടെ വിവാഹമോചനം എന്ന അനിവാര്യതയിലേക്ക് അവര്‍ എത്തിച്ചേരുകയാണ്. കുറച്ചുനാള്‍ മുമ്പുവരെ താന്‍ ഏറ്റവും അധികം സ്നേഹിച്ചിരുന്ന വ്യക്തി എങ്ങനെ ശത്രുവായി മാറി എന്ന പരിശോധനയുടെ അവസാനം ഒരുപക്ഷേ, പ്രണയം എവിടെയാണ് നഷ്ടമായതെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചേക്കും.പരസ്പരമുള്ള മനസിലാക്കലാണ് പ്രണയത്തിന്‍റെ അടിസ്ഥാനം. വിവാഹത്തിനുമുമ്പുള്ള പ്രണയകാലത്ത് പരസ്പരമുള്ള തിരിച്ചറിവ് ഭാഗികമായി മാത്രമേ ഉണ്ടാകുന്നുള്ളൂ. പങ്കാളിയുടെ സ്വഭാവത്തിലെ നല്ല വശങ്ങള്‍ക്ക് അപ്പോള്‍ മുന്‍‌തൂക്കം നല്‍കും. എന്നാല്‍ വിവാഹശേഷം പങ്കാളിയുടെ ചീത്തവശങ്ങള്‍, പൊരുത്തക്കേടുകള്‍ എല്ലാം ഹൈലൈറ്റ് ചെയ്യപ്പെടുന്നു. താന്‍ സ്നേഹിച്ചിരുന്ന വ്യക്തിയില്‍ ഇങ്ങനെയുള്ള സ്വഭാവവിശേഷങ്ങള്‍ കണ്ടെത്തപ്പെടുന്നതോടെ അകല്‍ച്ച വര്‍ദ്ധിക്കുന്നു.പരസ്പരമുള്ള ആശയവിനിമയത്തിലെ പാളിച്ചകളാണ് പല വിവാഹങ്ങളെയും പരാജയത്തിലേക്ക് നയിക്കുന്നത്. പങ്കാളിയുടെ സ്വഭാവത്തിലെ കുഴപ്പങ്ങളെ വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ അല്ല വേണ്ടത്. കുഴപ്പങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സ്നേഹപൂര്‍വം നല്‍കുകയും ചെയ്യണം. ഈ ലോകത്ത് നന്‍‌മകള്‍ മാത്രമുള്ള മനുഷ്യരില്ലെന്ന് സ്വയം തിരിച്ചറിയണം. നന്‍‌മയും തിന്‍മയും ചേരുന്നതാണ് മനുഷ്യന്‍. ദേവാസുര ഭാവങ്ങള്‍ ഒരാളില്‍ തന്നെയുണ്ടാകാം. ദേവഭാവത്തിന്‍റെ ശക്തികൂട്ടുകയും അസുരഭാവം ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്താല്‍ അവിടെ പ്രണയം പൂക്കുന്നു.വിവാഹത്തിനു ശേഷം പരസ്പരപ്രണയത്തിന്‍റെ ശക്തി കൂട്ടുന്നതിനുള്ള കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത്. ഒരു കുറഞ്ഞകാലത്തേക്കുള്ള ഏര്‍പ്പാടുമാത്രമല്ല പ്രണയം. അത് ജീവിതാന്ത്യം വരെ ഒപ്പം കൂട്ടേണ്ടതാണ്. പങ്കാളിയെ നിരന്തരം പ്രണയിക്കുക. ജീവിതം ഒരു പൂമരം പോലെ സുഗന്ധവാഹിയാകും.